കോട്ടയം: വിളിച്ചപ്പോള്‍ വരാന്‍ വൈകിയ വിഷയത്തില്‍ വൈക്കം എംഎല്‍എ സി.കെ ആശയുടെ അപ്രീതിക്കു പാത്രമായ വൈക്കം പൊലീസ് ഇന്‍സ്പെക്ടര്‍ കെ.ജെ.തോമസിനെ സ്ഥലം മാറ്റി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. എംഎല്‍എ വിളിപ്പിച്ചപ്പോള്‍ അവള് അവിടെ ഇരിക്കട്ടെ എന്നു പറഞ്ഞുവെന്നും ആശ ആക്ഷേപം ഉന്നയിച്ചിരുന്നു.
വൈക്കത്ത് വഴിയോര കച്ചവട തൊഴിലാളി സമരത്തില്‍ നേതൃത്വം നല്കിയ സിപിഐ നേതാക്കളെ അറസ്റ്റു ചെയ്തു നീക്കുകയും സംഭവമറിഞ്ഞ് സ്റ്റേഷനിലെത്തിയ വൈക്കം എംഎല്‍എ വിളിച്ചപ്പോള്‍ വരാന്‍ വൈകിയതും വിവാദമായിരുന്നു. ഇന്‍സ്പെക്ടറെ മാറ്റുമെന്ന് അന്നു തന്നെ എം.എല്‍.എ പ്രഖ്യാപിച്ചിരുന്നു.
നടപടി ആവശ്യപ്പെട്ട് സിപിഐയുടെ നേതൃത്ത്വത്തില്‍ വൈക്കം പോലീസ് സ്റ്റേഷനിലേക്ക് ബഹുജനമാര്‍ച്ചും നടത്തിയിരുന്നു. സംഭവത്തില്‍ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനുവും കോട്ടയം ജില്ലാ പോലീസ് ചീഫിന് പരാതി നല്കി. തുടര്‍ന്ന് ഡിവൈഎസ്പി സാജു വര്‍ഗീസിനെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്് നടപടിയെന്നാണ് വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: