കൊച്ചി : സീറോ മലബാര്‍ സഭ ഭരണസംവിധാനത്തില്‍ നിന്ന് പുറത്തുവന്ന് മാര്‍പ്പാപ്പയുടെ കീഴില്‍ സ്വതന്ത്ര സഭയായി മുന്നോട്ടു പോകണമെന്ന് എറണാകുളം അങ്കമാലി അതിരൂപത അല്മായ മുന്നേറ്റം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
എറണാകുളം അങ്കമാലി അതിരൂപതയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് (ഡീക്കന്മാര്) വൈദികപദവി നിഷേധിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലും തര്‍ക്കം രൂക്ഷമായി. അതിരൂപതയിലെ വൈദികരും മുന്നേറ്റം പ്രവര്‍ത്തകരും അതിരൂപത ആസ്ഥാനത്ത് പ്രക്ഷോഭം ആരംഭിച്ചിരിക്കയാണ്.
പലവിധത്തിലും സീറോ മലബാര്‍ സഭയില്‍ പ്രതിസന്ധി കനക്കുകയാണ്. വിമത വിഭാഗത്തിനെതിരെ അന്തിമ നടപടി പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത സിനഡിലും തര്‍ക്കം ഉണ്ടായി. തര്‍ക്കം മുറുകിയതോടെ ഏകാഭിപ്രയത്തില്‍ എത്താന്‍ സിനഡിന് കഴിഞ്ഞില്ല. വൈദികര്‍ക്കെതിരായ നടപടികള്‍ക്കായി സഭാ കോടതി സ്ഥാപിക്കുക, അതിരൂപത കൂരിയ പുനഃസംഘടിപ്പിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. വിഷയത്തില്‍ വത്തിക്കാന്റെ ഇടപെടല്‍ നിര്‍ണായകമാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: