Kerala

പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഭാഗമാണോ പി.വി അന്‍വറിന്‌റെ നിലപാട്? സംശയിക്കുന്നതായി പി.സി ജോര്‍ജ്

is p v anvwar's position a part of political islam: p c george

Published by

കോട്ടയം: പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഭാഗമാണോ പി.വി അന്‍വര്‍ എംഎല്‍എയുടെ നിലപാട് എന്ന് സംശയിക്കുന്നതായും, കെ.റ്റി ജലീല്‍, കാരാട്ട് റസാക്ക് എന്നിവരുടെ അന്‍വറിനോടുള്ള പരസ്യ പിന്തുണ നിസാരമായി താന്‍ കരുതുന്നില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

സ്വര്‍ണ്ണ കള്ളക്കടക്കടത്ത്, കളപ്പണം, റിയല്‍ എസ്റ്റേറ്റ്, കൊലപാതകം ഇതെല്ലാം അറിഞ്ഞിട്ടും അന്‍വര്‍ കഴിഞ്ഞ കാലം അത്രയും മിണ്ടാതിരുന്നു. അന്‍വര്‍ ഇവര്‍ക്ക് ഇത്രയും നാള്‍ എന്തിന് പിന്തുണ കൊടുത്തു.

22 തവണ നയതന്ത്ര വഴിയിലൂടെ സ്വര്‍ണവും ഡോളറും മുഖ്യമന്ത്രി ഇടപെട്ട് കടത്തിയെന്ന് വ്യക്തമായിട്ടും ഒരു അന്വേഷണവും നടക്കുന്നില്ല. ഇത്ര മാത്രം ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവച്ച് പുറത്ത് പോകണം.

ഈ വസ്തുതകളെല്ലാം സിബിഐ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടു വരണമെന്നും പി.സി ആവശ്യപ്പെട്ടു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by