കൊച്ചി: വീടിന് തീവച്ച് ഗൃഹനാഥന് ജീവനൊടുക്കി. തീ ആളി പടര്‍ന്നതോടെ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു. എറണാകുളം അങ്കമാലിയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ രണ്ട് കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പുളിയിനം സ്വദേശി എച്ച് ശശിയാണ് തീകൊളുത്തിയ ശേഷം ജീവനൊടുക്കിയത്. ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യ സുമി സനലാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്ന് വച്ച് തീ കൊളുത്തുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കുന്നുവെന്നുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: