കൊച്ചി: പത്ത് വയസിന് താഴെയുള്ള കുട്ടികളെ പ്രതിഷേധ പ്രകടനങ്ങളിലോ സത്യഗ്രഹങ്ങളിലോ ധര്‍ണകളിലോ പങ്കെടുപ്പിക്കാന്‍ രക്ഷിതാക്കള്‍ കൊണ്ടുവന്നാല്‍ നിയമപാലകര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ദമ്പതികള്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് നിര്‍ദേശം നല്‍കിയത്. 2016ല്‍ എസ്എടി ഹോസ്പിറ്റലില്‍ വച്ച് തങ്ങളുടെ മറ്റൊരു കുട്ടിയുടെ മരണത്തില്‍ കലാശിച്ച മെഡിക്കല്‍ അശ്രദ്ധയെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ മൂന്ന് വയസുള്ള കുഞ്ഞിനെ കൊണ്ടുപോയതിനെ തുടര്‍ന്നാണ് കേസ്.
59 ദിവസത്തെ സമരത്തിനിടെ ചുട്ടുപൊള്ളുന്ന വെയിലില്‍ ഫുട്പാത്തില്‍ കുട്ടിയെ കണ്ടതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തത്. ദമ്പതികള്‍ക്കെതിരായ കേസ് ബെഞ്ച് റദ്ദാക്കിയെങ്കിലും ഈ തീരുമാനം നിയമപരമായ ഒരു മാതൃകയായി കണക്കാക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: