Samskriti

നാരായണീയ മഹോത്സവം: നാരായണീയം നല്കുന്നത് വിശാലദര്‍ശനം: കാവാലം ശശികുമാര്‍

Published by

കൊല്ലങ്കോട്: നാരായണീയ പാരായണത്തിന്റെ ആത്യന്തിക ലക്ഷ്യത്തില്‍ എത്തിച്ചേരുമ്പോഴാണ് യജ്ഞത്തിന്റെ പൂര്‍ത്തീകരണം ഉണ്ടാവുന്നതെന്ന് കവിയും ജന്മഭൂമി ഡെപ്യൂട്ടി എഡിറ്ററുമായ കാവാലം ശശികുമാര്‍ പറഞ്ഞു. ഗായത്രി കല്യാണമണ്ഡപത്തില്‍ നടന്നുവരുന്ന അഖിലഭാരത നാരായണീയ മഹോത്സവ സമിതിയുടെ നാരായണീയ മഹോത്സവത്തില്‍ ‘നാരായണീയം, കാവ്യം, ശാസ്ത്രം, ദര്‍ശനം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാരായണീയം ഭക്തിയിലൂടെയും ശാസ്ത്രീയ യുക്തിയിലൂടെയും സര്‍വത്തിലും ഞാനുണ്ടെന്ന വിശാല ദര്‍ശനം ഉള്‍ക്കൊള്ളുന്ന മുക്തിയെ പ്രാപിക്കുകയും ജീവിതം ലോകക്ഷേമകരമാക്കാന്‍ കര്‍മം ചെയ്യുകയുമാണ് നാരായണീയ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

ഉള്ളിലുള്ള ദൈവചൈതന്യത്തെ മനസിലാക്കുവാന്‍ മനസിലെ മാലിന്യം ത്യജിക്കണമെന്നും അത് നാരായണീയ പാരായണത്തിലൂടെ കഴിയുമെന്നും വെട്ടിക്കാട് അദൈ്വതാശ്രമം മഠാധിപതി സ്വാമി ദേവാനന്ദപുരി പറഞ്ഞു. സൃഷ്ടി, വേദ, വര്‍ണന’ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിത്യജീവിതത്തില്‍ യോഗയുടെ ആവശ്യം വിഷയത്തില്‍ കെ. വിജയകുമാരന്‍, സമിതി ജില്ലാ ജനറല്‍ സെക്രട്ടറി പി. കണ്ണന്‍കുട്ടി, വണ്ടാഴി മുരളീധരന്‍, കുമാരി ഗീത, പ്രിയ കൊല്ലങ്കോട്, രവീന്ദ്രന്‍ കൊല്ലങ്കോട്, ഗോപിനാഥ് ആമയൂര്‍ സംസാരിച്ചു.

ഇന്ന് വിദ്യാപ്രദായിനി യജ്ഞം, നാരായണീയ പാരായണം, കാഥികന്‍ തൃപ്പൂണിത്തുറ ജെ. റാവുവിന്റെ പ്രഭാഷണം, അഖിലേഷ് ചൈതന്യയുടെ പ്രഭാഷണം, ഓട്ടന്‍തുള്ളല്‍ എന്നിവ ഉണ്ടായിരിക്കും. മഹോത്സവം നാളെ സമാപിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക