മുംബൈ: ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന ബംഗ്ലാദേശിലെ പോണ് സ്റ്റാറായ പെണ്കുട്ടിയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. ബന്ന ഷേഖ് എന്ന പെണ്കുട്ടിയെയാണ് മഹാരാഷ്ട്രയിലെ താനെയില് നിന്നും പൊലീസ് പിടികൂടിയത്. ഇന്ത്യയില് പിടിച്ചുനില്ക്കാല് അവള് അരോഹി ബെര്ദെ എന്ന ഒരു ഹിന്ദു പേര് ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയില് രേഖകള് ഉണ്ടാക്കിയിരിക്കുന്നത്. .ഇന്ത്യന് ശിക്ഷാനിയമത്തിലെ 420 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വഞ്ചനയ്ക്കും സത്യസന്ധമല്ലാതെ പ്രവര്ത്തിക്കുന്നതിനുമുള്ള ശിക്ഷയാണ് ഇത്. ഏഴ് വര്ഷം വരെ തടവാണ് ഇതിനുള്ള ശിക്ഷ.
വ്യാജ രേഖകള് നല്കി ഒരു ഇന്ത്യന് പാസ്പോര്ട്ട് സംഘടിപ്പിക്കാന് ശ്രമിക്കുകയായിരുന്നു ഈ പെണ്കുട്ടി. അതിനിടയിലാണ് പൊലീസ് വലയിലായത്. ബംഗ്ലാദേശില് നിന്നും അനധികൃതമായി ഒട്ടേറെപ്പേര് ഇന്ത്യയിലേക്ക് കടക്കുന്നതായി റിപ്പോര്ട്ടുകളുണ്ട്. പല മനുഷ്യക്കടത്ത് ലോബികളും ചില പ്രതിപക്ഷ രാഷ്ട്രീയപാര്ട്ടികളും ഇതിനായി ഗൂഢസഹായങ്ങള് എത്തിക്കുന്നതായി പറയപ്പെടുന്നുണ്ട്. വ്യാജപ്പേരുകളില് വ്യാജമായ തിരിച്ചറിയല് രേഖകള് ഇവര് രഹസ്യമായി തയ്യാറാക്കി നല്കുകയും ചെയ്യുന്നുണ്ട്.
ചോദ്യം ചെയ്യലില് തന്നോടൊപ്പം മാതാവും സഹോദരനും ഉണ്ടെന്നും ബന്നഷേഖ് എന്ന പെണ്കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ഇവര് ഒളിവിലാണ്. ഇവര്ക്കുള്ള തിരച്ചില് തുടരുന്നു. റൂബീ ഷേഖ് എന്ന പേരുള്ള മാതാവ് അഞ്ജലി രാജാറാം പാട്ടീല് എന്ന ഹിന്ദു പേരാണ് വ്യാജരേഖകളില് സ്വീകരിച്ചിരിക്കുന്നത്. റിയാസ് ഷേഖ് എന്ന സഹോദരനാകട്ടെ രവീന്ദ്ര അരവിന്ദ് ബര്ദെ എന്ന ഹിന്ദു പേരാണ് വ്യാജരേഖകളില് ഉപയോഗിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: