അഭിമുഖം
സുധാ പീതാംബരന് x എന്‍ പി സജീവ്
നാട്യജീവിതത്തില് സുവര്‍ണ ജൂബിലിയുടെ നിറവിലാണ് പ്രശസ്ത നര്‍ത്തകി സുധാ പീതാംബരന്. നൃത്തകലയ്ക്കായുള്ള ആത്മസമര്‍പ്പണമായിരുന്നു കഴിഞ്ഞ അന്പതുവര്ഷങ്ങള്. നൃത്തത്തിന്റെ പൂര്ണതയിലേയ്ക്കുള്ള യാത്രക്കൊപ്പം തന്നെ നൃത്തകലയെ സാധാരണക്കാരിലെത്തിച്ച് ജനകീയവുമാക്കി. നൃത്തത്തിലൂടെ സാമൂഹ്യ വിഷയങ്ങള്‍ അവതരിപ്പിക്കുകയും നവോത്ഥാനത്തിനായി ചിലങ്കയണിയുകയും ചെയ്തുവെന്നതാണ് സുധയുടെ പ്രത്യേകത. സാമൂഹ്യപരിവര്‍ത്തനത്തിന്റെ സന്ദേശം നൃത്തത്തിലൂടെ നല്കാമെന്നതി
നു സുധയുടെ ജീവിതം തന്നെ ഉദാഹരണം. ഈ സവിശേഷതയാണ് സുധയെ വ്യത്യസ്തയാക്കുന്നത്. ഗുരുക്കന്മാരില്നിന്ന് ലഭിച്ച അനുഗ്രഹമാണ് ഉയരങ്ങള്‍ താïാന് ശക്തിയായതെന്ന് വിശ്വസിക്കുന്നതിനൊപ്പം തന്നെ ആ ഗുരുത്വത്തിന്റെ മഹത്വം പു
തിയ തലമുറകളിലേക്ക് പകരാനും ശ്രദ്ധിക്കുന്നു. സുധാ പീതാംബരന്റെ നൃത്തസപരസ്യ ആരെയും ആകര്‍ഷിക്കുന്നതും വിസ്മയിപ്പിക്കുന്നതുമാണ്. ദൂരദര്ശന് എ ഗ്രേഡ് ആര്‍ട്ടിസ്റ്റും ദല്‍ഹിയിലെ ഐസിസിആര്‍ പാനല്‍ അംഗവുമായ സുധയുടെ നൃത്തം ദേശീയ ശൃംഖലയില്‍ നിരവധി തവണ സംപ്രേഷണം ചെയ്തിട്ടുï്. ഒരേ സമയം നര്‍ത്തകിയും അധ്യാപികയുമായ സുധയുടെ നാട്യരംഗത്തെ അരനൂറ്റാï് ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതാണ്.
പഠനത്തിലും നൃത്തത്തിലും പത്തരമാറ്റ്
കലാകുടുംബമായിരുന്നു സുധയുടേത്. വളരെ ചെറുപ്പത്തിലെ നൃത്തം പഠിക്കാന്‍ ഇതിലൂടെ സാധിച്ചു. കഥകളി ആസ്വാദകനായിരുന്ന അച്ഛന് പി.എസ്. വിശ്വംഭരന്റെയും അമ്മ പദ്മാവതിയുടെയും പ്രോത്സാഹനമാണ് നൃത്തരംഗത്ത് ഉയരാന്‍ കരുത്തായത്. എറണാകുളം ഫോര്‍ട്ട്കൊച്ചിയിലായിരുന്നു ജനനം. നൃത്താധ്യാപിക വീട്ടിലെത്തിയായിരുന്നു കുട്ടിക്കാലത്ത് നൃത്തം പരിശീലിപ്പിച്ചത്. പിന്നീട് കുമാരനാശാന് എന്ന അധ്യാപകന്റെ കീഴിലായി പഠനം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഗുരു കലാമണ്ഡലം മോഹനതുളസി ടീച്ചറിന്റെ ശിഷ്യയാകുന്നത്. നൃത്ത ജീവിതത്തിലെ പ്രധാന ഘട്ടമായിരുന്നു ഇത്. 15 വര്‍ഷം മോഹനതുളസി ടീച്ചറിന്റെ കീഴില്‍ നൃത്തം അഭ്യസിച്ചു. കലൂരില്‍ ടീച്ചറിന്റെ ലളിതകലാസദനത്തിലെത്തിയായിരുന്നു പഠനം. കുച്ചിപ്പുടിയുടെ ആചാര്യനായിരുന്ന വെമ്പട്ടി ചിന്ന സത്യത്തിന്റെ ശിഷ്യയായിരുന്നു മോഹനതുളസി ടീച്ചര്‍. ആ പാരമ്പര്യത്തില്‍ കുച്ചിപ്പുടിയിലായിരുന്നു തുടക്കം. നാടകാസ്വാദകനായിരുന്ന സഹോദരന് പി.
വി. ജയരാജായിരുന്നു ഫോര്‍ട്ട് കൊച്ചിയിലെ വീട്ടില്‍നിന്ന് കലൂരില്‍ നൃത്തം പഠിക്കുന്നതിനായി കൊïുപോയിരുന്നത്. ഗുരുകുല സമ്പ്രദായത്തിലായിരുന്ന പഠനം. തന്റെ വ്യക്തിത്വരൂപീകരണത്തിന് ഇതേറെ സഹായിച്ചതായി സുധ വിശ്വസിക്കുന്നു. ചെറുപ്പത്തിലെ തന്നെ ടീച്ചറിന്റെ കീഴില്‍ പ്രധാന ആര്‍ട്ടിസ്റ്റായി ഉയരുകയും ദല്‍ഹിയിലുള്‍പ്പെടെ നിരവധി വേദികളില്‍ നൃത്തം അവതരിപ്പിക്കുകയും ചെയ്തു. മികച്ച നര്‍ത്തകിയിലേക്കുള്ള പരിവര്‍ത്തനമായിരുന്നു ആ കാലഘട്ടം.
ദൂരദര്‍ശനില്‍ ബി ഗ്രേഡ് ആര്‍ട്ടിസ്റ്റായിരിക്കുമ്പോഴാണ് മോഹിനിയാട്ടത്തിലേക്ക് തിരിയുന്നത്. കലാമണ്ഡലം ക്ഷേമാവതി ടീച്ചറായിരുന്നു ഗുരു. ഇതൊരു പുതിയ കാല്‍വയ്പ്പായിരുന്നു. 1991ല്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തില്‍നിന്ന് മോഹിനിയാട്ടത്തിന് സ്കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. നൃത്തത്തോടൊപ്പം പഠനത്തിലും മികച്ചനിലവാരം പുലര്‍ത്തി. എസ്എസ്എല്‍സിക്കും പ്രീഡിഗ്രിക്കും ഡിസ്റ്റിങ്ഷനോടെയായിരുന്നു വിജയം. കൊച്ചിന് കോളേജില്‍ ബിഎസ്സിയും തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ എംഎസ്സി സുവോളജിയും നല്ല മാര്‍ക്കോടെ വിജയിച്ചു. നൃത്തത്തിനൊപ്പം നല്ലൊരു അദ്ധ്യാപികയും ആവണമെന്നായിരുന്നു സുധയുടെ മോഹം. എന്നാല്‍ നൃത്താദ്ധ്യാപികയായി ആയിരക്കണക്കിന് നര്‍ത്തകിമാരെ വാര്‍ത്തെടുക്കുന്ന നിയോഗമായിരുന്നു കാലം കാത്തുവച്ചത്. മിമിക്രിയും കഥാപ്രസംഗവും നാടകവമെല്ലാം ഒരുപോലെ വഴങ്ങിയിരുന്ന സഹോദരന് ജയരാജും നല്ല കലാകാരനാണ്.
ജനകീയ നൃത്തവിദ്യാലയം
വിവാഹിതയായി ശ്രീശങ്കരന്റെ ജന്മഭൂമിയായ കാലടിയിലെത്തുന്നതോടെയാണ് സുധയുടെ നൃത്ത ജീവിതത്തിലെ രïാം ഘട്ടത്തിന്റെ ആരംഭം. 1993ലാണ് കാലടിക്കടുത്ത് ശിവജിപുരം സ്വദേശിയും ശ്രീശങ്കരാ കോളജിലെ കോമേഴ്സ് അദ്ധ്യപകനുമായ പി.വി. പീതാംബരന്റെ ജീവിതസഖിയാവുന്നത്.
സുധയുടെ നൃത്തത്തിലെ കഴിവുകള്‍ തിരിച്ചറിഞ്ഞ അദ്ദേഹം ശ്രീശങ്കര സ്കൂള്‍ ഓഫ് ഡാന്‍സ് എന്ന നൃത്ത വിദ്യാലയത്തിന് രൂപം നല്‍കുകയായിരുന്നു. ആത്മീയ ചൈതന്യം
നിറഞ്ഞുനില്ക്കുന്ന കാലടിയില്‍ ആചാര്യസ്വാമികളുടെ സ്മരണനിലനിര്‍ത്തുന്ന രീതിയില്‍ തന്നെയായിരുന്നു നൃത്തവിദ്യാലയത്തിന്റെ സ്ഥാപനം. അക്കാലഘട്ടത്തില്‍ സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരായിരുന്നു നൃത്തപഠനം നടത്തിയിരുന്നത്. സാധാരണക്കാരിലേക്ക് ശാസ്ത്രീയ കലകള്‍ എത്തിക്കുകയെന്ന കാഴ്ചപ്പാടിലാണ് ജനകീയ നൃത്തവിദ്യാലയം രൂപീകരിച്ചത്. 1993 മെയ് ഇരുപത്തിമൂന്നിനാണ് ശ്രീശങ്കരാ സ്കൂള്‍ ഓഫ് ഡാന്‍സ് ആരംഭിക്കുന്നത്. കാലടി നാസ് ഓഡിറ്റോറിയത്തിലായിരുന്നു ആദ്യ പരിശീലനത്തിന് തിരിതെളിഞ്ഞത്. ഇരുപത്തിയൊന്ന് ശിഷ്യകളുമായി തുടങ്ങിയ ശ്രീശങ്കരാ സ്കൂള്‍ ഓഫ് ഡാന്‍സ് ഇന്ന് പതിനെട്ട് ശാഖകളും ആയിരക്കണക്കിന് ശിഷ്യരുമായി ഉയരങ്ങളിലേക്കുള്ള പ്രയാണത്തിലാണ്.
നമസ്തേയില്‍ നിന്നാണ് പഠനം ആരംഭിക്കുന്നത്. നമ്മുടെ പരമ്പരാഗത അഭിവാദ്യരീതി കുട്ടികള്‍ക്ക് പകരുമ്പോള്‍ ഭാരതത്തിന്റെ മഹത്തായ സംസ്കാരമാണ് അവരില്‍ ദൃഢമാകുന്നത്. വെറുമൊരു നൃത്തവിദ്യാലയം എന്നതിലുപരി എല്ലാത്തരത്തിലുമുള്ള വ്യക്തിത്വവികാസമാണ് ഇവിടെ നല്‍കുന്നത്. മറ്റ് സംസ്ഥാനങ്ങളിലും വിദേശങ്ങളിലും പോകുമ്പോഴും വേദികളില്‍ അവതരണം മികച്ചതാകുവാന്‍ ഭാഷാപ്രാവീണ്യം ആവശ്യമാണ്. ഇതിനായി ഇംഗ്ലീഷിലും മലയാളത്തിലും നന്നായി സംസാരിക്കുന്നതിനും കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനുമുള്ള പരിശിലനവും പ്രത്യേകമായി നല്കുന്നുï്.
പാരമ്പര്യ ശൈലിയില്‍ നൃത്തപഠനത്തിനായുള്ള നാട്യമണ്ഡപം പിന്നീടാണ് യാഥാര്‍ത്ഥ്യമാകുന്നത്. പ്രശസ്ത നര്‍ത്തകി പദ്മാ സുബ്രഹ്മണ്യമാണ് തറക്കല്ലിട്ടത്. പിന്നീട് നാട്യമണ്ഡപത്തിലായി പരിശീലനം. ഗ്രാമപ്രദേശങ്ങളില്‍ പരമ്പരാഗത കലകളെ വളര്‍ത്താനുള്ള സാഹചര്യങ്ങള്‍ അന്നുïായിരുന്നില്ല. അതിനെ തുടര്‍ന്നാണ് സ്കൂളിന്റെ കീഴില്‍ തന്നെ ഗ്രാമപ്രദേശങ്ങളില്‍ ഡാന്‍സ് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിക്കുന്നത്. 1995ല്‍ വേങ്ങൂര്‍ നായരങ്ങാടിയിലാണ് ആദ്യ പരിശീലന കേന്ദ്രത്തിന് തുടക്കമിടുന്നത്. പിന്നീട് എറണാകുളം ജില്ലയില്‍ തന്നെ ആലുവ, കുറുമശ്ശേരി, മാണിക്യമംഗലം, മലയാറ്റൂര്‍, ഒക്കല്‍, വട്ടോളിപ്പടി, പുന്നയം, പുതിയേടം തുടങ്ങിയ ഗ്രാമപ്രദേശങ്ങളിലേക്ക് പരിശീലന കേന്ദ്രങ്ങള്‍ വ്യാപിപ്പിച്ചു. ഈ സമയങ്ങളിലും കലാമണ്ഡലം ക്ഷേമാവതി ടീച്ചറുടെ കീഴില്‍ സുധ നൃത്ത പരിശീലനം തുടര്‍ന്നിരുന്നു. മോഹിനിയാട്ടത്തിന്റെ പുതിയ ഭാവങ്ങളെക്കുറിച്ച് ആഴത്തില്‍ സുധ മനസ്സിലാക്കി തുടങ്ങിയതും ഇക്കാലത്തായിരുന്നു. സുധയുടെ ശിഷ്യര്‍ തന്നെയാണ് പി
ന്നീട് ഗ്രാമപ്രദേശങ്ങളിലെ പരിശീലന കേന്ദ്രത്തില്‍ ഗുരുക്കന്മാരായി മാറിയത്.
അന്തര്‍ദേശീയ ശ്രീശങ്കര
നൃത്ത സംഗീതോത്സവം
ശാസ്ത്രീയ നൃത്തങ്ങള്‍ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2003 മുതല്‍ ശ്രീശങ്കര നൃത്തോത്സവം ആരംഭിക്കുന്നത്. മഹാനഗരങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന വലിയ നൃത്തോത്സവം അതിന്റെ എത്രയോ മടങ്ങ് ജനപങ്കാളിത്തത്തോടെ ലോകപ്രസിദ്ധ കലാകാരികളെ അണിനിരത്തി കാലടിയില്‍ സംഘടിപ്പിക്കുവാനായി എന്നതാണ് അത്ഭുതം. നൃത്തോത്സവത്തില്‍ നൃത്തം അവതരിപ്പിക്കാനെത്തിയ ലോകപ്രസിദ്ധ കലാകാരനായ നാട്യാചാര്യന് വി.പി. ധനഞ്ജയനും ശാന്ത ധനഞ്ജയനും ഇവിടുത്തെ സംഘാടക മികവും ജനപങ്കാളിത്തവും ഗുരുകുല സമ്പ്രദായത്തില്‍ വിദ്യാര്‍ത്ഥിനികളെ വാര്‍ത്തെടുക്കുന്ന ശൈലിയും കï് സുധയെയും പീതാംബരനെയും അഭിനന്ദിക്കുകയുïായി. ഇവിടെ നടക്കുന്ന നൃത്തോത്സവത്തോടുള്ള താത്പര്യംകൊï് പലതവണ ഇവിടെ വരികയും ചെയ്തു. പദ്മാ സുബ്രഹ്മണ്യത്തെ കൂടാതെ രമാ വൈദ്യനാഥന്, കലാമണ്ഡലം ക്ഷേമാവതി, സ്വപ്നസുന്ദരി, ഡോ.അലേഖ്യ പുഞ്ജല, മേതില്‍ ദേവിക, ഐശ്വര്യ വാര്യര്‍, ഗോപികാ വര്‍മ്മ തുടങ്ങി ലോകപ്രശസ്തരായ നിരവധി നര്‍ത്തകിമാര്‍ ശ്രീശങ്കര നൃത്തോത്സവങ്ങളില്‍ പങ്കെടുത്തിട്ടുï്.
2017 മുതല്‍ അന്തര്‍ദേശീയ തലത്തിലുള്ള കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊï് അന്താരാഷ്ട്ര ശ്രീശങ്കര നൃത്ത സംഗീതോത്സവത്തിനു തുടക്കമിട്ടു. മൂന്നാമത് അന്താരാഷ്ട്ര നൃത്ത സംഗീതോത്സവമാണ് മെയ് മാസത്തില്‍ അരങ്ങേറിയത്. രï് വര്‍ഷം കൂടുമ്പോള്‍ സംഘടിപ്പിക്കുന്ന ഈ നൃത്തോത്സവം ഏഷ്യയിലെ തന്നെ ജനപങ്കാളിത്തത്തോടെയുള്ള ഏറ്റവും വലിയ നൃത്തോത്സവമായി മാറിക്കഴിഞ്ഞു. ഓരോ നൃത്ത സംഗീതോത്സവത്തിലും ഏകദേശം അഞ്ഞൂറോളം വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റമാണ് നടക്കുന്നത്. കഥകളി ആസ്വാദന കളരികള്‍, പഠന ശിബിരങ്ങള്‍ എന്നിവയൊക്കെയും ശ്രീശങ്കരാ സ്കൂള്‍ ഓഫ് ഡാന്‍സ് നടത്താറുï്. ഒരു കലാകേന്ദ്രത്തില്‍ ആദ്യമായി പിടിഎ സംഘടിപ്പിക്കുന്നതും ഇവരാണ്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മാതാപിതാക്കളിലും നൃത്തത്തെപ്പറ്റിയും കലാരൂപങ്ങളെപ്പറ്റിയും അവബോധമുïാക്കാനുള്ള നിരവധി പരിശീലനങ്ങളാണ് ശ്രീശങ്കരാ സ്കൂള്‍ ഓഫ് ഡാന്‍സ് സംഘടിപ്പിച്ചുവരുന്നത്.
ആചാര്യന്മാരെ സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി തയ്യാറാക്കിയ ‘ശങ്കരം ലോക ശങ്കരം’, ‘ഗുരുദേവ ചരിതം ഒരു നാട്യഭാഷ്യം’, ‘ശ്രീകൃഷ്ണ കഥാമൃതം’ തുടങ്ങിയ മെഗാ നൃത്ത പരിപാടികള്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടവയാണ്. ശിവഗിരിയിള് ഉള്‍പ്പെടെ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി അന്‍പതോളം വേദികളില്‍ ഗുരുദേവചരിതം അവതരിപ്പിക്കപ്പെട്ടു. ദക്ഷിണേന്ത്യന്‍ വൈസ്ചാന്‍സലര്‍മാരുടെ സമ്മേളനം എറണാകുളത്ത് നടന്നപ്പോള്‍ ‘ശങ്കരം ലോക ശങ്കരം’ അവതരിപ്പിച്ചിരുന്നു. 40-ഓളം വേദികളില്‍ ശങ്കരം ലോക ശങ്കരം ഇതിനോടകം അരങ്ങേറിയിട്ടുï്.
ശ്രീകൃഷ്ണ ഭക്തിയിലലിഞ്ഞ്
കൃഷ്ണഭക്തിയാണ് സുധയെ നയിക്കുന്നത്. നൃത്തത്തിലൂടെ ശ്രീകൃഷ്ണഭക്തിയിലലിഞ്ഞ് ചേരാനാണ് സുധ ആഗ്രഹിക്കുന്നത്. ചെറുപ്പത്തില്‍ വീടിന്റെ തൊട്ടടുത്തുള്ള സത്യനാരായണ ക്ഷേത്രത്തില്‍ ദിവസവും പോകുമായിരുന്നു. കൃഷ്ണനോടുള്ള ഭക്തി ചെറുപ്പത്തിലേ സുധയില്‍ വേരോവും ഈശ്വരാനുഗ്രഹവും ഒത്തുചേരുന്നതോടെ മുന്നോട്ടുള്ള പ്രയാണം എളുപ്പമാകും. കലാമണ്ഡലം മോഹനതുളസി ടീച്ചര്‍, ക്ഷേമാവതി ടീച്ചര്‍, പ്രൊഫ. സി.പി. ഉണ്ണിക്കൃഷ്ണന് എന്നീ ഗുരുക്കന്മാരുടെ അനുഗ്രഹമാണ് എന്നും ഈ നര്‍ത്തകിക്ക് പ്രചോദനം.
നൃത്തം സാമൂഹ്യപരിവര്‍ത്തനത്തിന്
സാധാരണ നര്‍ത്തകിമാരെ പോലെ നൃത്തത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കാതെ കലയെ സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള ഉപാധിയാക്കിയെന്നതാണ് സുധയെ വ്യത്യസ്തയാക്കുന്നത്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ശീശങ്കരാചാര്യര്‍, ശ്രീനാരായണ ഗുരുദേവന്, മഹാത്മാഗാന്ധി, മഹാത്മാ അയ്യന്‍കാളി തുടങ്ങിയ നവോത്ഥാന നായകന്മാരുടെ പഠനകേന്ദ്രങ്ങള്‍ നിര്‍ത്തലാക്കിയപ്പോള്‍ അവപുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഈ നവോത്ഥാന നായകന്മാരുടെ ജീവിതത്തെ ആസ്പദമാക്കി നടത്തിയ നൃത്തപരിപാടികള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തതാണ്. ആ കാല്‍വയ്പ്പ് അവസാനം വിജയം കാണുകയും പഠനകേന്ദ്രങ്ങള്‍ പുനഃസ്ഥാപിച്ചുവെന്നതും ചരിത്രമാണ്. കാലടി ശൃംഗേരി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെ വിശിഷ്ടമായ മരതക ശിവലിംഗം മോഷണം പോയി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്തതിലുള്ള ജനവികാരം പ്രതിഫലിപ്പിച്ചുകൊïുള്ള നൃത്തം അവതരിപ്പിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. അതുപോലെ പെരിയാറിന്റെ ദുരവസ്ഥയെക്കുറിച്ച് പരിസ്ഥിതി സംരക്ഷിക്കേïതിന്റെ ആവശ്യകത ഉദ്ബോധിപ്പിച്ചുകൊïുള്ള നൃത്ത പരിപാടിയും സുധയുടെ സാമൂഹ്യ പ്രതിബദ്ധത തെളിയിക്കുന്നു. കലയെ സാമൂഹിക മാറ്റത്തിന് ഉപയോഗിച്ചതിന് അംഗീകാരമായി ഡോ. പി.
സി. വാസുദേവന്‍ ഇളയത് സ്മാരക ട്രസ്റ്റ് നാട്യരത്ന പുരസ്കാരം നല്കി സുധയെ ആദരിച്ചു. ഗുരുവായൂരില്‍ നടന്ന ചടങ്ങില്‍ അന്നത്തെ മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന കെ. ശങ്കരനാരായണനാണ് അവര്‍ഡ് സമ്മാനിച്ചത്. ഈ അംഗീകാരം ഗുരുവായൂരപ്പന്റെ അനുഗ്രഹമായി തന്നെയാണ് സുധ കാണുന്നത്.
കിഴക്കന്‍ ആഫ്രിക്കയിലും
ഹിറ്റായി താരാട്ടുപാട്ട്
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ താന്‍സാനിയയിലെ ഒരു വേദിയില്‍ ഇരയിമ്മന്‍ തമ്പിയുടെ പ്രസിദ്ധമായ ‘ഓമനത്തിങ്കള്‍ കിടാവോ’ എന്ന് തുടങ്ങുന്ന താരാട്ടുപാട്ടിനെ ആസ്പദമാക്കി പ്രത്യേകം ചിട്ടപ്പെടുത്തിയ മോഹിനിയാട്ടം അവതരിപ്പിച്ച് കഴിഞ്ഞപ്പോള്‍ നിറഞ്ഞകൈയടിക്കൊടുവില് സുധാ പീതാംബരനെ അഭിനന്ദിക്കാന്‍ വിദേശികള്‍ ഉള്‍പ്പടെ നിരവധിപേരെത്തി. അതില്‍ താന്‍സാനിയയിലെ അന്നത്തെ സാംസ്കാരിക യുവജന ക്ഷേമ മന്ത്രി ഡോ. ഫെനില മുക്കറാങ്ക വന്ന് വേദിയിലെത്തി അഭിനന്ദിച്ചത് ഒരിക്കലും മറക്കാനാവില്ലെന്ന് സുധ പറയുന്നു. ഭാഷകള്‍ക്കും സംസ്കാരങ്ങള്‍ക്കും കൊടുമുടികള്‍ക്കും സാഗരങ്ങള്‍ക്കുമപ്പുറം മോഹിനിയാട്ടത്തെ സുധയിലൂടെ ഹൃദയത്തിലേക്ക് ആവാഹിച്ച ധന്യനിമിഷമായിരുന്നു അത്. 2010 ഡിസംബറില്‍ അവിടുത്തെ മലയാളികളുടെ ക്ഷണപ്രകാരം പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പക്കമേളക്കാര്‍ ഉള്‍പ്പടെയുള്ളവരുമായി നടത്തിയ നൃത്തപരിപാടികളുടെ അലയൊലികള്‍ നാട്ടിലും പ്രതിഫലിച്ചിരുന്നതായി സുധ ഓര്‍ക്കുന്നു. ഒരിക്കല്‍ തിരുവനന്തപുരത്തെ ഒരു വേദിയില്‍ ഇതേ മോഹിനിയാട്ടം അവതരിപ്പിച്ചപ്പോള്‍ മറുനാടന്‍ മലയാളിവ്യവസായിയായ വര്‍ഗ്ഗീസ് എന്നയാള്‍ വന്ന് അഭിനന്ദിക്കുകയുïായി. താന്‍സാനിയയില്‍ നൃത്തം കïിരുന്നുവെന്നും ഇവിടെ പരിപാടിയുïെന്നറിഞ്ഞ് ഓടിയെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞതും ഹൃദയ സ്പര്‍ശിയായ അനുഭവമായിരുന്നു.
കള്‍ച്ചറല്‍ അംബാസഡര്‍മാര്‍
ഭാരതീയ കലകള്‍ വിദേശങ്ങളിലുള്പ്പെടെ പരിചയപ്പെടുത്തുന്നതിനായി നര്‍ത്തകിമാരെ വാര്‍ത്തെടുക്കുകയാണ് കള്‍ച്ചറല്‍ അംബാസഡര്‍മാരിലൂടെ സുധ ലക്ഷ്യമിടുന്നത്. ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ ഭാരതത്തിന്റെ തനത് കലകളെ പ്രോത്സാഹിപ്പിക്കുകയാണ് കള്‍ച്ചറല്‍ അംബാസഡര്‍ സ്കീമിന്റെ ലക്ഷ്യം. ഇതിന് അനുയോജ്യരായ പ്രതിഭകളെ ഈ സ്കീം പ്രകാരം കïെത്തി അവര്‍ക്ക് പരിശീലനവും പ്രോത്സാഹനവും നല്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ‘കള്‍ച്ചറല്‍ അംബാസഡര്‍ ഓഫ് എസ്എസ്ഡി’ എന്ന പദവി നല്‍കും. ആദ്യ ഘട്ടത്തില്‍ 18 പേര്‍ക്ക് ഈ പദവി നല്കി. ഇപ്പോള്‍ 2 പേര്‍ക്ക് വീതം ഓരോ വര്‍ഷവും പ്രത്യേക പ്രോഗ്രാമിന്റെ അടിസ്ഥാനത്തില്‍ ഈ പദവി നല്കിവരുന്നു. ഇതുവരെ 22 പേര്‍ക്ക് ഈ പദവി ലഭിച്ചു.
പരമ്പരാഗത ശൈലി നിലനിര്‍ത്തിക്കൊïുതന്നെ മോഹിനായാട്ടത്തില്‍ നിരവധി പരീക്ഷണങ്ങളാണ് സുധ നടത്തുന്നത്. കൂടുതല്‍ ആസ്വാദ്യകരമായി ചിട്ടപ്പെടുത്തുന്നതിലൂടെ മോഹിനിയാട്ടത്തിലേയ്ക്ക് അനുവാചകരെ എത്തിക്കുവാനാകും. നൃത്തത്തിലെ അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ നിലനിര്‍ത്തിക്കൊïുതന്നെയാണ് മാറ്റങ്ങള്‍ക്ക് ശ്രമിക്കുന്നത്. കലാമണ്ഡലം ശൈലിക്ക് വ്യത്യസ്തമായിട്ടാണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നത്. ഏറെ ജനപ്രിയമായി ഇത്തരത്തിലുള്ള മാറ്റങ്ങള്‍.
ഇവിടെനിന്ന് നൃത്തം പഠിച്ച ശിഷ്യര്‍ മറ്റ് സംസ്ഥാനങ്ങളിലും വിദേശങ്ങളിലും നൃത്തവിദ്യാലയങ്ങള്‍ നടത്തി ഇവിടെ നിന്നും ലഭിച്ച സംസ്കാരം പകരുന്നുവെന്നത് ഏറെ അഭിമാനകരമാണ്. ഇത് വലിയ അംഗീകാരം കൂടിയാണ്. പ്രസിദ്ധ സിനിമാനടി ശിവദ സുധ ടീച്ചറിന്റെ ശിഷ്യയാണ്. ഗുരുഭക്തി, സമര്‍പ്പണബുദ്ധി, നല്ലപെരുമാറ്റം, സേവനമനസ്ഥിതി, മുതിര്‍ന്നവരെ ബഹുമാനിക്കാനുള്ള മനസ്ഥിതി, നമ്മുടെ സംസ്കാരത്തെക്കുറിച്ചുള്ള അവബോധം തുടങ്ങി ജീവിതത്തിന്റെ സമഗ്രമേഖലകളും സ്പര്‍ശിക്കുന്ന പരിശീലനമാണ് സുധ പീതാംബരന് നല്‍കുന്നതെന്നതാണ് അവരെ വ്യത്യസ്തയാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: