ന്യൂദല്‍ഹി: പാരീസ് ഒളിമ്പിക്സില്‍ ശരീരഭാരം കൂടിയതിനാല്‍ ഗുസ്തിയുടെ ഫൈനല്‍ റൗണ്ടില്‍ നിന്നും പുറത്തായ വിനേഷ് ഫൊഗാട്ടിന് വേണ്ടി ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ പോയെങ്കിലും വിനേഷ് ഫൊഗാട്ട് സഹകരിക്കാത്തതിനാലാണ് കേസ് തോറ്റുതെന്ന് സുപ്രീംകോടതിയുടെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ.
50 കിലോഗ്രം ഗുസ്തിയില്‍ മത്സരിച്ച വിനേഷ് ഫൊഗാട്ടിന്റെ ശരീരഭാരം 100 ഗ്രാം കൂടിയതിനാലാണ് പാരീസിലെ ഒളിമ്പിക്സ് ഗുസ്തിയിലെ ഫൈനല്‍ റൗണ്ടില്‍ നിന്നും വിനേഷ് ഫൊഗാട്ട് പുറത്തായത്. എന്നാല്‍ ഇതിനെതിരെ പി.ടി. ഉഷയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ സാധ്യമായതില്‍ വെച്ച് ഏറ്റവും ശക്തമായ നിയമയുദ്ധമാണ് നടത്തിയത്. അതിനായി ഇന്ത്യയിലെ ഏറ്റവും മികച്ച അഭിഭാഷകരില്‍ ഒരാളായ ഹരീഷ് സാല്‍വേയെ നിയമിച്ചു. സ്പോര്‍ട്സിന്റെ ആര്‍ബിട്രേഷന്‍ കോടതിയില്‍ (സിഎഎസ്) ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനും വിനേഷ് ഫൊഗാട്ടിനും വേണ്ടി ഹരീഷ് സാല്‍വേ വാദിച്ചു. എന്നാല്‍ കേസ് വിജയിച്ചില്ല.
കഴിഞ്ഞ ദിവസമാണ് കേസ് തോല്‍ക്കാന്‍ കാരണം വിനേഷ് ഫൊഗാട്ടിന്റെ നിസ്സഹകരണം മൂലമാണെന്ന് ഹരീഷ് സാല്‍വേ വെളിപ്പെടുത്തിയത്. തന്നെ അയോഗ്യയാക്കിയ ഇന്‍റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ സ്പോര്‍ട്സിന്റെ ആര്‍ബിട്രേഷന്‍ കോടതിയില്‍ വാദിക്കാന്‍ വിനേഷ് ഫൊഗാട്ടിന് താല്‍പര്യമുണ്ടായിരുന്നില്ല എന്ന് ഹരീഷ് സാല്‍വേ പറയുന്നു. അതുകൊണ്ടാണ് ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ വിനേഷ് ഫൊഗാട്ടിന് അനുകൂലമായ വാദം സ്പോര്‍ട്സിന്റെ ആര്‍ബിട്രേഷന്‍ കോടതി തള്ളിയതെന്നും ഹരീഷ് സാല്‍വേ ആരോപിക്കുന്നു. വിനേഷ് ഫൊഗാട്ടിന്റെ അഭിഭാഷകര്‍ ഈ കേസ് സംബന്ധിച്ച് ഒരു വിവരവും നല്‍കാൻ അന്ന് തയ്യാറായിരുന്നില്ലെന്ന് ഹരീഷ് സാല്‍വേ പറയുന്നു. വേണ്ടത്ര വിവരങ്ങള്‍ ലഭ്യമല്ലാത്തതുകൊണ്ട് വാദം ദുര്‍ബലമായതിനാലാണ് ഈ കേസ് പരാജയപ്പെട്ടതെന്നും ഹരീഷ് സാല്‍വേ പറയുന്നു. വിനേഷ് ഫൊഗാട്ടിന്റെ അഭിഭാഷകര്‍ വേണ്ടത്ര വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചതെന്തുകൊണ്ട് എന്ന ചോദ്യം ബാക്കിയാവുന്നു. ഹരീഷ് സാല്‍വേ നന്നായി വാദിച്ചില്ലെന്ന കള്ളം പ്രചരിപ്പിക്കാന്‍ ബിജെപി വിരുദ്ധരായ സീനിയര്‍ അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് മനു സിംഘ് വിയും ശ്രമിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഈ കേസില്‍ പി.ടി. ഉഷയെ ബലിയാടാക്കാന്‍ നോക്കുകയാണ് വിനേഷ് ഫൊഗാട്ട്. പാരീസില്‍ മെഡല്‍ നഷ്ടപ്പെട്ടശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ കഴിഞ്ഞു പോയ ഓരോ സംഭവത്തിലും രാഷ്‌ട്രീയമായ മുതലെടുപ്പ് നടത്താന്‍ നോക്കുകയാണ് വിനേഷ് ഫൊഗാട്ട്. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ തനിക്കെതിരായി നിലകൊണ്ടതിനാലാണ് കേസ് തോറ്റത് എന്ന നിലയില്‍ തെറ്റായ വാദം പ്രചരിപ്പിക്കാനാണ് വിനേഷ് ഫൊഗാട്ട് ശ്രമിക്കുന്നത്. മാത്രമല്ല, ശരിയായ രീതിയില്‍ വാദിച്ചിരുന്നെങ്കില്‍ തനിക്ക് മെഡല്‍ ലഭിക്കുമായിരുന്നുവെന്നും പല ടെലിവിഷന്‍ ഇന്‍റര്‍വ്യൂകളിലും വിനേഷ് ഫൊഗാട്ട് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ചാരപ്രവര്‍ത്തനത്തിന്റെ പേരില്‍ പാകിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞ കുല്‍ഭൂഷണ്‍ യാദവിന്റെ അന്താരാഷ്‌ട്ര നീതിന്യായകോടതിയില്‍ നിന്നും തന്റെ മികച്ച വാദത്താല്‍ രക്ഷപ്പെടുത്തിയ അഭിഭാഷകനാണ് ഹരീഷ് സാല്‍വേ. വിനേഷ് ഫൊഗാട്ടിന്റെ വാദങ്ങള്‍ പച്ചക്കള്ളമാണെന്നാണ് വ്യക്തമായ മറുപടിയിലൂടെ ഹരീഷ് സാല്‍വേ നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: