കൊച്ചി: മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും ഇടതു സര്‍ക്കാരിനെയും വരെ വെല്ലുവിളിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് ഇടത് എംഎല്‍എയായ പി.വി. അന്‍വര്‍ എത്തിയതിനു പിന്നില്‍ പാര്‍ട്ടിയിലെയും പുറത്തെയും ഇസ്ലാമിസ്റ്റുകളാണെന്ന ജന്മഭൂമി റിപ്പോര്‍ട്ട് ശരിവയ്ക്കുന്ന സംഭവങ്ങള്‍ സിപിഎമ്മില്‍ അരങ്ങേറുന്നു.
അന്‍വര്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും എതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചതിന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തി മറുപടി നല്കിയ ദിവസം തന്നെ അന്‍വര്‍ വീണ്ടും വാര്‍ത്താസമ്മേളനം നടത്തി. പാര്‍ട്ടിയില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടി. ആ വാര്‍ത്താ സമ്മേളനവും മുഖ്യമന്ത്രിക്കുള്ള താക്കീതായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരിച്ചതോടെ മാപ്പു പറഞ്ഞെന്ന് അന്‍വര്‍ വരുത്തിത്തീര്‍ത്തു.
പക്ഷെ അടുത്ത ദിവസം രാവിലെ തന്നെ വനംമന്ത്രിയെ വേദിയിലിരുത്തി സര്‍ക്കാരിനെ കടന്നാക്രമിച്ചു, ആക്ഷേപിച്ചു. ഇന്നലെ വാര്‍ത്താസമ്മേളനം നടത്തി മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും നേരിട്ടാക്രമിച്ചു. കെ.ടി. ജലീല്‍ അടക്കമുള്ള ഇസ്ലാമിസ്റ്റുകളുടെ പിന്തുണ അന്‍വറിനുണ്ടെന്ന് അന്നേ വ്യക്തമായി.
ഇവരുടെ പക്കല്‍ പാര്‍ട്ടിയേയും മുഖ്യമന്ത്രിയേയും മറ്റു പല നേതാക്കളെയും പറ്റിയുള്ള ചില വിവരങ്ങള്‍ ഉണ്ടെന്നും അത് വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നും വന്‍ കോലാഹലമുണ്ടാക്കുമെന്നുമൊക്കെയാണ് രാഷ്ട്രീയ നിരീക്ഷകരും പാര്‍ട്ടിക്കാരും മറ്റു പലരും കരുതുന്നത്.അന്‍വറിന്റെ വാര്‍ത്താ സമ്മേളനം സംബന്ധിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചുവട്ടില്‍ വരുന്ന കമന്റുകള്‍ ശ്രദ്ധിച്ചാല്‍ മതി പാര്‍ട്ടി ഏതു തരത്തിലാണ് ഭിന്നതയുടെ പടുകുഴിയില്‍ എത്തിനില്‍ക്കുന്നതെന്ന് അറിയാന്‍.
പഴയ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട് എന്നത് രഹസ്യമല്ല. അടുത്തിടെ ഒരു പോപ്പുലര്‍ ഫ്രണ്ട് നേതാവ് പത്തനംതിട്ടയില്‍ സിപിഎമ്മിന്റെ പ്രധാന പദവിയില്‍ എത്തിയിട്ടുണ്ട്. പലയിടങ്ങളിലും പാര്‍ട്ടി എസ്ഡിപിഐയുമായി സഖ്യത്തിലാണ്, ചിലയിടങ്ങളില്‍ പാര്‍ട്ടിയാണ് ഭരിക്കുന്നതെങ്കില്‍ ചില സ്ഥലങ്ങളില്‍ എസ്ഡിപിഐയും. മുസഌം വോട്ടു നേടാന്‍ വേണ്ടി സകല ദുഷ് പ്രവര്‍ത്തികളും ചെയ്യുകയും ഇതര മതസ്ഥരെ അധിക്ഷേപിക്കുകയും അതിന് കൂട്ടു നില്‍ക്കുകയും ചെയ്യുന്നതിന്റെ അനിവാര്യമായ ഫലമാണ് പാര്‍ട്ടി ഇപ്പോള്‍ നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: