കോട്ടയം: സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറിനെതിരെ പ്രഖ്യാപിച്ചിരിക്കുന്നത് എണ്ണമറ്റ അന്വേഷണങ്ങള്‍. അതിനിടയിലാണ് അനധികൃത സ്വത്തുസമ്പാദനം, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തല്, സോളാര്‍ കേസ് അട്ടിമറിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ അജിത് കുമാറിനെതിരെ വിജിലന്‍സിനോട് കേസെടുക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകന് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതില്‍ സര്‍ക്കാരിന്റെ നിലപാടു തേടിയിരിക്കുകയാണ് കോടതി.
നിലവില്‍ അവിഹിത സ്വത്ത് സമ്പാദനവും സ്വര്‍ണക്കടത്തും അടക്കമുള്ള ആരോപണങ്ങള്‍ അന്വേ
ഷിക്കുന്നുണ്ടെന്നാണ് പറയുക്കന്നത്. തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം ഡിജിപി നേരിട്ട് അന്വേഷിക്കുന്നു. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും അന്വേഷണ പരിധിയില്‍ ഉണ്ട്.സ്വര്‍ണ്ണക്കടത്തും മാമിയുടെ തിരോധാനവും അടക്കമുള്ളവയിലെ പങ്കു സംയബന്ധിച്ച ആരോപണവും പ്രത്യേക സംഘം അന്വേഷിക്കുന്നു.
ഇതെല്ലാം സര്‍ക്കാരിന്റെ പരിധിയില്‍ നില്ക്കുന്ന അന്വേഷണങ്ങളാണെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ ഇതിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്ന ഒരു സാഹചര്യം സര്‍ക്കാരിന്റെ കൈയില്നിന്നെന്നു വരില്ല . അവിടെയാണ് അജിത് കുമാറിന് അടിതെറ്റുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: