ന്യൂദല്‍ഹി: ഭാരതത്തിന്റെ അത്യാധുനിക യന്ത്രത്തോക്കുകള്‍ ഇനി യൂറോപ്യന്‍ രാജ്യങ്ങളിലും ഗര്‍ജിക്കും. യുപി കാണ്‍പൂരിലെ സ്മോള്‍ ആംസ് ഫാക്ടറിയില്‍ നിര്‍മിച്ച മെഷീന് ഗണ്ണുകള്‍ വാങ്ങാന്‍ ഒരു യൂറോപ്യന്‍ കമ്പനിയുമായി ഭാരതം കരാറൊപ്പിട്ടു. കമ്പനി ഏതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
മിനിറ്റില്‍ 1000 റൗണ്ടുതിര്ക്കാന് ശേഷിയുണ്ട്. 11 കിലോ ഭാരം. 1800 മീറ്റര്‍ റേഞ്ച്. 7.62 എംഎം ബോറുള്ള 2000 യന്ത്രത്തോക്കുകള്‍ മൂന്നു വര്‍ഷം കൊണ്ടു നല്‍കണമെന്നാണ് കരാര്‍. കമ്പനിയുടെ ആവശ്യമനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയാണ് തോക്കുകള്‍ നല്‍കുക. ഗ്യാസ് ഓപ്പറേറ്റഡ് മെഷീന് ഗണ്ണുകളാണ് ഇവ. അതിശക്തമായി വെടിവയ്ക്കാന്‍ ശേഷിയുണ്ട്. മറ്റു ചില യൂറോപ്യന്‍ കമ്പനികളുമായും ചര്‍ച്ചകള്‍ നടക്കുന്നു.
ഈ യന്ത്രത്തോക്കുകള്‍ക്ക് അനവധി സവിശേഷതകളുണ്ട്. വാഹനങ്ങള്‍, ടാങ്കുകള്‍, വിമാനങ്ങള്‍, ബോട്ടുകള്‍, കപ്പലുകള്‍ എന്നിവയില്‍ നിന്ന് ഉപയോഗിക്കാം. ട്രൈപോഡില്വച്ചും വെടിയുതിര്‍ക്കാം. പൂര്‍ണമായും ഓട്ടോമാറ്റിക്. അടിയന്തര സാഹചര്യങ്ങളില്‍ തോളിലും അരയിലും വച്ച് വെടിയുതിര്‍ക്കാം. മീഡിയം റേഞ്ച് ഗണ്ണുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: