ഇടതു സ്വതന്ത്രര്‍ എന്ന ലേബലില്‍ എത്തിയ പി.വി അന്‍വര്‍ എം.എല്‍.എ, കെ.ടി. ജലീല്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ കാരാട്ട് റസാഖ് എന്നിവർ നേതൃത്വം നൽകുന്ന ‘മാപ്പിള കലാപത്തിന്റെ’ ലക്ഷ്യങ്ങൾ രണ്ടാണ്. ഒന്നാമത്തെ കാരണം ഇന്നലത്തെ അൻവർ എം എൽ എ യുടെ വാർത്ത സമ്മേളനത്തിൽ തന്നെയുണ്ട്.
അൻവർ, വാർത്ത സമ്മേളനത്തിൽ ചോദിച്ചത് ‘സ്വര്‍ണ്ണ കള്ളക്കടത്തുകാര്‍ നികുതിയാണ് വെട്ടിക്കുന്നത്. അല്ലാതെ കളവ് മുതലല്ല ഇത്. കസ്റ്റംസിന്റെ പണി എന്തിനാണ് പോലീസ് എടുക്കുന്നത്’ എന്നാണ്. അതിൽ തന്നെ അൻവർ ആരാണെന്നും, അയാളുടെ ലക്ഷ്യം എന്താണെന്നും പകൽ പോലെ വ്യക്തം.
സ്വർണ്ണക്കള്ളകടത്ത് ‘കസ്റ്റംസ് ഡിപ്പാർട്മെന്റ്’ പിടികൂടിയാൽ പിഴ അടച്ച് ഊരിപ്പോരാം, പക്ഷെ പൊലീസ് ആണ് പിടികൂടുന്നത് എങ്കിൽ അകത്ത് പോകും. അതാണ് ‘മാപ്പിള കലാപകാരികളെ’ കുണ്ഠിതപ്പെടുത്തുന്നത്.
മലപ്പുറം ജില്ലയിൽ പൊലീസ് അനാവശ്യമായി കേസുകൾ എടുക്കുന്നു എന്നാണ് ‘മാപ്പിള കലാപകാരികൾ’ ആരോപിക്കുന്നത്. അതായത് സ്വര്‍ണം, മയക്കുമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്ന കുറ്റകൃത്യങ്ങൾ കേരള പൊലീസ് കണ്ടില്ല എന്ന് നടിക്കണം എന്നാണ് ‘കലാപകാരികളുടെ’ ആവശ്യം..!
കേരളത്തിൽ ഇപ്പോൾ ഉള്ള സമാന്തര സമ്പത് വ്യവസ്ഥയുടെ ചിറകരിയാനുള്ള വിവിധ ഏജൻസികളുടെ ശ്രമങ്ങളെ തടയാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
‘മാപ്പിള കലാപത്തിന്റെ’ രണ്ടാമത്തെ ലക്ഷ്യം സിപിഎം എന്ന പാർട്ടിയെ പൂർണമായും പിടിച്ചെടുത്ത് ഇസ്ലാമികവൽക്കരിക്കുക എന്നതാണ്..
പക്ഷെ അൻവറും കൂട്ടരും മനസിലാക്കാതെ പോയ കാര്യം, സിപിഎംലെ ഹിന്ദു – ക്രിസ്ത്യൻ നേതാക്കൾ ‘കാരണ ഭൂതന്റെ’ പിന്തുണയോടെ അവരെ സമർഥമായി ഉപയോഗിക്കുക ആയിരുന്നു എന്നതാണ്.
സിപിഎം ന്റെ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങിക്കഴിഞ്ഞു. കേരളത്തിലെ ഹിന്ദു പാർട്ടി എന്നറിയപ്പെട്ടിരുന്ന സിപിഎം ന്റെ ഇപ്പോഴത്തെ നില പരിതാപകരം ആണ്. പഴയ പോപ്പുലർ ഫ്രണ്ട്കാർ ആണ് പലയിടത്തും പാർട്ടിയെ ഇപ്പോൾ നയിക്കുന്നത്.
പാർട്ടിയെ ഇസ്ലാമിക മതതീവ്രവാദികൾ ഏറെക്കുറെ വിഴുങ്ങി എന്ന യാഥാർഥ്യം മനസിലാക്കി, പാർട്ടി കേഡർമാർ കൂട്ടത്തോടെ ബിജെപിക്ക് വോട്ട് ചെയ്യാൻ തുടങ്ങി. ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടി കോട്ടകളിൽ പലതിലും സിപിഎം മൂന്നാം സ്ഥാനത്ത് വരെ ആയിപ്പോയി.
ബംഗാളിലെയും, ത്രിപുരയിലെയും അവസ്ഥയിലേക്ക് കേരളത്തിലും പാർട്ടി പോകുന്നു എന്ന തിരിച്ചറിവാണ് ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിൽ. പരമ്പരാഗത ഹിന്ദു വോട്ടുകൾ പോയാൽ പിന്നെ പാർട്ടി ഇല്ല. 10% ഹിന്ദു വോട്ടെങ്കിലും സിപിഎം ന് നഷ്ടമായി. അത് ഇനിയും കൂടുകയേ ഉള്ളൂ. പാർട്ടി കുടുംബങ്ങൾ പോലും ബിജെപിയിലേക്ക് പൂർണമായി മാറി.
രാജ്യദ്രോഹം ഉൾപ്പെടെ നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പങ്കുണ്ട് എന്നാരോപണം ഉള്ള ‘മാപ്പിള കലാപകാരികളെ’ കാരണഭൂതൻ തന്നെ കേന്ദ്ര ഏജൻസികളെ കൊണ്ട് അടിച്ചമർത്തും. അൻവറിനെ പോലെയുള്ള ക്രിമിനൽ – രാജ്യദ്രോഹ പശ്ചാത്തലം ഉള്ള ഒരാളെ തുറന്നു കാണിക്കാൻ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന ‘കാരണ ഭൂതന്’ എളുപ്പം കഴിയുകയും ചെയ്യും. അതോടെ ഇന്ന് അൻവറിന് ജയ് വിളിക്കുന്നവർ നേരെ മറിയും.
പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണങ്ങൾ ആണ് ഇടത് സ്വതന്തർ എന്ന വിശേഷണം ഉള്ള ‘മാപ്പിള കലാപകാരികൾ’ ഉന്നയിച്ചത്. എന്നിട്ട് എന്ത് സംഭവിച്ചു..? RSS ബന്ധം ഒക്കെ പറഞ്ഞുള്ള നിലവിളി ഇനി കേരളത്തിൽ ഏൽക്കില്ല. അതിന്റെ പേരിൽ ഒരു നടപടിയും ഉണ്ടാകാൻ പോകുന്നുമില്ല.
പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ NIA പൊക്കിയത് കാരണ ഭൂതന്റെ കൂടെ പിന്തുണയോടെ ആണ് എന്ന് എല്ലാവർക്കും അറിയാം. വോട്ട് കിട്ടാൻ വേണ്ടി ‘ഷേവ് ഗാസ’ എന്നൊക്കെ തള്ളും എങ്കിലും, കേന്ദ്രം പറയുന്നതിന്റെ അപ്പുറം കാരണഭൂതൻ നിൽക്കില്ല.
കേരളത്തിൽ നിന്നുള്ള ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ് ജയരാജൻ ഇപ്പോൾ ചർച്ച ആക്കിയതും വെറുതെയല്ല.
വയനാട് ദുരന്തത്തിൽ സഹായ ധനത്തിനായി DYFI ‘പോർക്ക് ഫെസ്റ്റ്’ നടത്തിയത് വളരെ ആലോചിച്ച് എടുത്ത നീക്കമാണ്. എറണാകുളം ജില്ലയിൽ ആണ് കോളേജുകളിൽ ‘നിസ്ക്കാര’ത്തിന്റെ പേരിൽ ഒരു ക്രിസ്ത്യൻ വൈദികനെ കുറെ ഇസ്ലാമിക മത മൗലിക വാദികൾ തടഞ്ഞു വെച്ച സംഭവം ഉണ്ടായത് ഉണ്ടായത് എന്ന് ഓർക്കണം.
പൂഞ്ഞാറിൽ ക്രിസ്ത്യൻ ദേവാലയത്തിലെ വൈദികനെ പള്ളി മുറ്റത്ത് ആക്രമിച്ചപ്പോഴും കാരണഭൂതൻ എടുത്ത നിലപാട് ഇസ്ലാമിക കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.
ഇപ്പോഴത്തെ ‘മാപ്പിള കലാപം’ കൊണ്ട് നേട്ടം സിപിഎം ന് തന്നെയാണ്. പാർട്ടി ഘടകങ്ങളിൽ ഇസ്ലാമിക വാദികൾ കൂടുതൽ എത്താതിരിക്കാനും, പാർട്ടി ഘടകങ്ങളുടെ നിയന്ത്രണം പഴയ പോപ്പുലർ ഫ്രണ്ട്കാർ ഏറ്റെടുക്കാതിരിക്കാനും ഇത്തവണത്തെ സമ്മേളനങ്ങളിൽ സിപിഎം ശ്രമിക്കുന്നു എന്നാണ് പാർട്ടി സുഹൃത്തുക്കൾ പറയുന്നത്. അത് എത്രത്തോളം വിജയിക്കും എന്നത് വേറെ കാര്യം.
എന്തായാലും അൻവർ ഹിക്കക്കും, പഴയ സിമി തീവ്രവാദി നേതാവിനും, വിവാദ കച്ചവടക്കാരനും നല്ല പണി കാത്തിരിക്കുന്നുണ്ട് എന്നുറപ്പ്. ‘കാരണഭൂതന്റെ’ കളികൾ ‘ഹിക്ക’ കാണാൻ പോകുന്നതേ ഉള്ളൂ.
പിൻകുറിപ്പ് :- സിപിഐ വിപ്ലവ നേതാവ്മുഹമ്മദ് മോഹ്‌സിൻ എം എൽ എ ‘ഉമ്ര’ ക്ക് പോയിരിക്കുക ആണത്രെ. ആ കമ്മ്യൂണിസ്റ്റ് വിപ്ലവ സിംഹം ‘ഉമ്ര’ കഴിഞ്ഞ് തിരിച്ചു വന്നിട്ട് വേണം മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്ന് നാട്ടിലെ മതിലുകളിൽ എല്ലാം എഴുതി വെയ്‌ക്കാൻ..
പ്രതികരിക്കാൻ ഇവിടെ എഴുതുക: