ചെന്നൈ: ഇത്തവണത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബ്ബ് ലീഗിലെ കന്നിജയം സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ വിജയത്തിനരികെ വരെ എത്തിയ ടീം ഇന്നലെ ഐഎസ്എലിലെ മുന്‍ ജേതാക്കളായ ചെന്നൈയിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിക്കുകയായിരുന്നു.
ചെന്നൈയിനെ അവരുടെ തട്ടകത്തിലാണ് മുഹമ്മദന്‍ എസ് സി തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ കളിക്ക് 39 മിനിറ്റായപ്പോള്‍ ലാല്‍റെംസാംഗ ഫനായി നേടിയ ഗോളിലാണ് മുഹമ്മദന്‍ വിജയിച്ചത്. സീസണില്‍ മൂന്നാം മത്സരത്തിലാണ് ടീം ആദ്യ വിജയം നേടിയിരിക്കുന്നത്. ആദ്യ കളി സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: