Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഷിരൂരില്‍ വിജയിച്ചത് നിശ്ചയദാര്‍ഢ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2024, 05:54 am IST
in Editorial

കേരളം മുഴുവന്‍ കാത്തിരുന്ന ചോദ്യത്തിനുള്ള ഉത്തരമാണ്, കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ മൃതദേഹം കണ്ടെത്തി എന്നത്. 72 ദിവസത്തെ കാത്തിരുപ്പിനൊടുവിലാണ് ഗംഗാവലി പുഴയില്‍നിന്നു ലോറിയും അതിനുള്ളില്‍ മൃതദേഹവും കണ്ടെത്തിയത്. പുഴയുടെ ആഴങ്ങളില്‍ ലോറിയേയും അതില്‍ കുടുങ്ങിയ മനുഷ്യന്റെ ശേഷിപ്പുകളെയും തിരഞ്ഞത് നിശ്ചയദാര്‍ഢ്യത്തിന്റേയും മനുഷ്യസ്‌നേഹത്തിന്റേയും പ്രതീക്ഷയുടേയും ഒക്കെ വലിയ രേഖപ്പെടുത്തലായി. സൈന്യവും മുങ്ങല്‍ വിദഗ്ധരും പൊലീസും സര്‍ക്കാര്‍ വകുപ്പുകളും ഒപ്പം മാധ്യമങ്ങളും ഒരേ മനസ്സോടെ ഒരുമിച്ച യത്നമാണ് വിജയത്തിലെത്തിയത്. അവസാനം അവകാശവാദവുമായി ചിലര്‍ കളംപിടിക്കുന്നുണ്ടെങ്കിലും നിരവധി ഒര്‍മ്മപ്പെടുത്തലുകള്‍ നല്‍കിയാണ് സംഭവബഹുലമായ ഈ ദുരന്ത നാടകം അവസാനിക്കുന്നത്.

ജൂലൈ 16നായിരുന്നു മണ്ണിടിച്ചില്‍. ദുരന്ത ശേഷം നാലാം ദിനമാണ് അര്‍ജുനെ കാണാതായ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് അര്‍ജുന്റെ കുടുംബം പലതവണ ജില്ലാ ഭരണകൂടത്തെ ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും അനാസ്ഥയാണ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. മലയാള മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് കാര്യങ്ങള്‍ക്ക് അനക്കം വെച്ചത്. തിരച്ചില്‍ ആരംഭിച്ച് ആദ്യ 13 ദിനങ്ങളിലും കാര്യമായ പുരോഗതി ഉണ്ടാകാത്തതോടെ ദൗത്യം നിര്‍ത്തിവച്ചു. പിന്നീട് ആഗസ്തില്‍ ദൗത്യം പുനരാരംഭിച്ചെങ്കിലും മോശം കാലാവസ്ഥ മൂലം വീണ്ടും നിര്‍ത്തി. ഒടുവില്‍ ഡ്രഡ്ജര്‍ എത്തിച്ചതോടെയാണ് ദൗത്യം വീണ്ടും ആരംഭിച്ചതും ഫലം ഉണ്ടായതും. വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ മുന്നിലുണ്ടെങ്കിലും തുടക്കത്തില്‍ അവര്‍ കാണിച്ച അനാസ്ഥ മാപ്പ് അര്‍ഹിക്കാത്തതാണ്. മഴ ശക്തമായതും മണ്ണ് വീണ്ടും ഇടിഞ്ഞേക്കുമെന്ന സംശയവും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോഴും ഗൗരവ പൂര്‍ണ്ണമായ സമീപനം ഉണ്ടായില്ല എന്നത് അംഗീകരിച്ചേ പറ്റൂ. രണ്ടുതവണ നിര്‍ത്തിവച്ച തെരച്ചില്‍ ഒരു തവണ കേരളത്തിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നും രണ്ടാമത് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നുമാണ് പുനരാരംഭിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിളിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറായതുതന്നെ ഏറെ വൈകിയാണ്. അതും അര്‍ജുന്റെ കുടുംബം നിരന്തരം ആവശ്യപ്പെടുകയും ഭാര്യ ‘രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യം വേണം’ എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്ത ശേഷം. ദുരന്ത നിവാരണസേനയും നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരും സജീവമായി രംഗത്തിറങ്ങി. റഡാര്‍, സോണാര്‍ പരിശോധനകള്‍ നടത്തിയപ്പോള്‍ ലോറി നദിയില്‍ ഉണ്ടെന്ന് ബോധ്യമായി. ശക്തമായ അടിയൊഴുക്കുകാരണം പുഴയുടെ അടിത്തട്ടില്‍ കാര്യമായ തെരച്ചില്‍ അസാധ്യമായിരുന്നു. മൂന്നാംഘട്ട തെരച്ചിലില്‍ നേവി സംഘം അടയാളപ്പെടുത്തിയ പോയിന്റുകളില്‍ ഡ്രഡ്ജര്‍ എത്തിച്ച് നടത്തിയ തെരച്ചിലിലാണ് ലോറിയും ഉളളില്‍ അര്‍ജുന്റെ മൃതദേഹവും കണ്ടെത്തിയത്.

രാവും പകലും തെരച്ചിലിന് ഒപ്പമുണ്ടായിരുന്ന പോലീസ്, നേവി, മുങ്ങല്‍ വിദഗ്ധര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്ഥലം എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ എന്നിവരുടെ നിശ്ചയദാര്‍ഢ്യത്തിന് മാര്‍ക്കിടാതെ വയ്യ. മലയാള മാധ്യമങ്ങള്‍ വഹിച്ച പങ്ക് ഏറെ നിര്‍ണ്ണായകമായി. മിക്ക മാധ്യമങ്ങളും ഉത്തരവാദിത്തം തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ച സന്ദര്‍ഭമായിരുന്നു ഇത്. അതിനിടയിലും ചില ചാനലുകള്‍ കാണിച്ചുകൂട്ടിയ നിലവിട്ട വിക്രിയകള്‍, റേറ്റിങ് കൂട്ടാനുള്ള തത്രപ്പാടെന്നു കരുതി അവഗണിക്കാം.

ആദ്യമൊക്കെ ജീവനോടെ, പിന്നെ പിന്നെ മൃതദേഹമെങ്കിലും എന്നു കരുതി മലയാളികള്‍ ഇത്രയധികം ആരേയും കാത്തിരുന്നിട്ടുണ്ടാവില്ല. കുടുംബത്തിന്റെയും നാടിന്റേയും ജാതിയുടെയും മതത്തിന്റെയുമൊക്കെ അതിര്‍വരമ്പുകള്‍ക്ക് അപ്പുറത്ത് മലയാളിയുടെ ഹൃദയ വേദനയായി അര്‍ജുന്‍ മാറി. കുടുംബത്തിന്റെ തീരാ വേദനയില്‍ ജന്മഭൂമിയും പങ്കുചേരുന്നു.

Tags: ArjunShirur Landslide RescueLandslide in Shirur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കണ്ണന്റെ യഥാര്‍ത്ഥ ഭക്തന്‍

Education

‘സ്‌കൂളില്‍ നിന്നും വീട്ടില്‍ നിന്നും അര്‍ജുന്‍ പ്രഷര്‍ നേരിട്ടു’, അര്‍ജുന്റെ ആത്മഹത്യയില്‍ മന്ത്രി റിപ്പോര്‍ട്ട് തേടി

Kerala

ഒൻപതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; പ്രധാനാധ്യപികയേയും ക്ലാസ് ടീച്ചറെയും സസ്‌പെൻഡ് ചെയ്‌ത് മാനേജ്‌മെന്റ്

India

ഗീതാ ജയന്തി ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി : എല്ലാവർക്കും കർമ്മയോഗത്തിന്റെ പാത കാണിച്ചുതരട്ടെയെന്നും മോദി

Kerala

പഴിചാരലുകളും ആരോപണങ്ങളും ഇനിയില്ല; മനാഫ് അര്‍ജുന്റെ വീട്ടിലെത്തി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.