ബീജിംഗ്: അഴിമതി വിരുദ്ധ നിയമ നിര്‍വ്വഹണ അതോറിറ്റികളുടെ ഗ്ലോബല്‍ ഓപ്പറേഷണല്‍ നെറ്റ്‌വര്‍ക്ക് (ഗ്ലോബ് നെറ്റ്‌വര്‍ക്ക്) പതിനഞ്ചംഗ സ്റ്റിയറിംഗ് കമ്മിറ്റിയിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു.
ഒരു സുപ്രധാന സംഭവവികാസത്തില്‍, മള്‍ട്ടിസ്‌റ്റേജ് വോട്ടിംഗ് പ്രക്രിയയ്‌ക്ക് ശേഷം 2024 സെപ്റ്റംബര്‍ 26 ന് ഇന്ന് ബീജിംഗില്‍ നടന്ന പ്ലീനറി സെഷനില്‍ പലതലത്തിലുള്ള വോട്ടെടുപ്പിനുശേഷമാണ് ഇന്ത്യയും കമ്മറ്റിയില്‍ എത്തിയത്.
സ്റ്റിയറിംഗ് കമ്മിറ്റി അംഗമെന്ന നിലയില്‍, അഴിമതിക്ക് എതിരായും ആസ്തി വീണ്ടെടുക്കലിനും ആഗോള അജണ്ട രൂപപ്പെടുത്തുന്നതില്‍ ഇന്ത്യ നിര്‍ണായക പങ്ക് വഹിക്കും. അഴിമതിക്കെതിരെ പോരാടുന്നതില്‍ ഇന്ത്യയുടെ വൈദഗ്ധ്യവും അനുഭവപരിചയവും ഗ്ലോബ്ഇ നെറ്റ്‌വര്‍ക്കിന് വിലപ്പെട്ട സ്വത്തായിരിക്കും.
ഗ്ലോബ് ഇ നെറ്റ്‌വര്‍ക്ക് അന്താരാഷ്‌ട്ര സഹകരണത്തിനുള്ള ഒരു സുപ്രധാന പ്ലാറ്റ്‌ഫോമാണ്, ഇന്ത്യയുടെ പങ്കാളിത്തം അതിര്‍ത്തി കടന്നുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളും അഴിമതിയും ചെറുക്കുന്നതിനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തും.
ജി 20 ന്റെ ഒരു സംരംഭമായിരുന്നു ഗ്ലാബ് നെറ്റ്‌വര്‍ക്ക. 2020ല്‍ ഇന്ത്യ ഈ സംരംഭത്തെ പിന്തുണച്ചിരുന്നു. 2021 ജൂണ്‍ 3ന് അഴിമതിക്കെതിരായ യുഎന്‍ ജനറല്‍ അസംബ്ലി സ്‌പെഷ്യല്‍ സെഷനില്‍ നടന്ന ഒരു പ്രത്യേക പരിപാടിയില്‍ നെറ്റ്‌വര്‍ക്ക് ഔദ്യോഗികമായി ആരംഭിച്ചു. നെറ്റ്‌വര്‍ക്കില്‍ ഇപ്പോള്‍ 121 അംഗരാജ്യങ്ങളും 219 അംഗ അധികാരികളുമുണ്ട്.
കേന്ദ്ര ആഭ്യന്തര വകുപ്പാണ് ഇന്ത്യയില്‍ നെറ്റ്‌വര്‍ക്കിന്റെ സെന്‍ട്രല്‍ അതോറിറ്റി. സിബിഐയും ഇഡിയും അംഗ അധികാരികളാണ്
ലോകമെമ്പാടുമുള്ള ഏജന്‍സികള്‍ മികച്ച സമ്പ്രദായങ്ങള്‍, ക്രിമിനല്‍ ഇന്റലിജന്‍സ്, തന്ത്രങ്ങള്‍ വികസിപ്പിക്കല്‍, അഴിമതിയെ ചെറുക്കുന്നതിനുള്ള പൊതു ലക്ഷ്യത്തില്‍ പിന്തുണ എന്നിവ പങ്കിടുന്ന ഒരു സവിശേഷ പ്ലാറ്റ്‌ഫോമായി ഗ്ലോബ് ഇ നെറ്റ്‌വര്‍ക്ക് ഉയര്‍ന്നുവരുന്നു.
സംഘടനയ്‌ക്ക് നേതൃത്വം നല്‍കുന്നതിനുള്ള സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഒരു ചെയര്‍, ഒരു വൈസ് ചെയര്‍, പതിമൂന്ന് അംഗങ്ങള്‍ എന്നിവയുണ്ട്.
2020ല്‍ ഇന്ത്യയുടെ ഏ20 പ്രസിഡന്‍സിയുടെ കാലത്ത്, അഴിമതിയെ ചെറുക്കുന്നതിനുള്ള രണ്ട് ഉന്നതതല തത്വങ്ങള്‍ അംഗീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: