കൊച്ചി:എന്‍ജിനിയറിംഗ് വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റെന്ന് പരാതി. ആരക്കുന്നം ടോക് എച്ച് കോളേജിലെ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥി വിഷ്ണുവിനാണ് മര്‍ദനമേറ്റത്.
കോളേജില്‍ ഓണാഘോഷം സംഘടിപ്പിച്ചതിന്റെ തലേദിവസമാണ് സംഭവം. പിരിവ് നല്‍കാത്തതിനെ ചൊല്ലിയുളള തര്‍ക്കമാണ് മര്‍ദനത്തിന് കാരണം.
വിഷ്ണു പൊലീസിനും കോളേജിലും പരാതി നല്കി. പരാതികളില്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായില്ലെന്ന് വിഷ്ണു കുറ്റപ്പെടുത്തി. എന്നാല്‍ പരാതി ആന്റി റാഗിംഗ് സെല്‍ പരിശോധിച്ച് വരികയാണെന്നാണ് കോളേജ് അധികൃതരുടെ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: