കൊച്ചി: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതില്‍ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ എതിര് സത്യവാംഗ്മൂലം സമര്‍പ്പിക്കാന്‍ സാവകാശം തേടി സര്‍ക്കാര്‍. മൂന്നാഴ്ച കൂടി സമയം വേണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്.
തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ അന്വേഷണം നടത്തി എ.ഡി.ജി.പി എംആര്‍ അജിത് കുമാര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ട് പരിഗണനയിലാണെന്നും സര്‍ക്കാര്‍ അറിയിച്ചു. എതിര് സത്യവാംഗ്മൂലം സമര്‍പ്പിക്കാന്‍ രേഖകള്‍ പരിശോധിച്ചു വരികയാണ്. അതിനാല്‍ കൂടുതല്‍ സമയം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
അതിനിടെ, ,തൃശൂര്‍ പൂരം അലങ്കോലമായതില്‍ എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട് തള്ളി പുതിയ അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തു. അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിനും പൂരം കലക്കലില്‍ മറ്റൊരു അന്വേഷണത്തിനുമാണ് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ. അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനൊപ്പം മറ്റൊരു അന്വേഷണത്തിനും ഡിജിപി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ അജിത് കുമാറിനെ മാറ്റിനിര്‍ത്താന്‍ ശുപാര്‍ശയില്ല.
സിപിഐയുടെ രാഷ്ട്രീയസമ്മര്‍ദ്ദവും എഡിജിപിക്കെതിരായ ഡിജിപിയുടെ കത്തും കണക്കിലെടുത്താണ് പൂരം കലക്കലിലെ പുതിയ അന്വേഷണത്തിന് വഴിതുറക്കുന്നത്. ശുപാര്‍ശയില്‍ ഇനി മുഖ്യമന്ത്രി എടുക്കുന്ന തീരുമാനമാണ് പ്രധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: