Kerala

വയനാടിന് കൈത്താങ്ങായി ബജാജ് ഫിൻസെർവ്; മുഖ്യമന്ത്രിയുടെ ഫണ്ടിലേയ്‌ക്ക് നൽകിയത് രണ്ട് കോടി

Published by

തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രണ്ടു കോടി രൂപ സംഭാവന നൽകി ബജാജ് ഫിൻസെർവ് ലിമിറ്റഡ്. സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നൽകിയത്. ബജാജ് ഫിൻസെർവ് ചീഫ് ഇക്കണോമിസ്റ്റും കോർപ്പറേറ്റ് അഫയേഴ്‌സ് പ്രസിഡന്റുമായ ഡോ. എൻ ശ്രീനിവാസ റാവു, ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ്, ലീഗൽ & കംപ്ലയൻസ് സീനിയർ പ്രസിഡന്റ് അനിൽ പിഎം എന്നിവരാണ് മുഖ്യമന്ത്രിയ്‌ക്ക് ഫണ്ട് കൈമാറിയത് .

‘ വയനാട്ടിലെ ഉരുൾപൊട്ടലിൽ വീടുകളും ജീവിതവും താമസക്കാരുടെ ഉപജീവനവും ഇല്ലാതായി. വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ഈ സംഭാവനയും, ബജാജ് ഫിൻസെർവ് കമ്പനികൾ ഏറ്റെടുക്കുന്ന വിവിധ സംരംഭങ്ങളും ഉപയോഗിച്ച്, ബാധിച്ചവർക്ക് അർഥവത്തായ പിന്തുണ നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.’- ബജാജ് ഫിൻസെർവ് ചീഫ് ഇക്കണോമിസ്റ്റും പ്രസിഡന്‍റുമായ ഡോ. എൻ ശ്രീനിവാസ റാവു പറഞ്ഞു

ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസും ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസും വയനാട്ടിലെ ദുരിതബാധിതരായ ഉപഭോക്താക്കൾ സമർപ്പിച്ച എല്ലാ ക്ലെയിമുകളുടെയും പ്രോസസിങ് വേഗത്തിലാക്കാൻ നടപടികൾ സ്വീകരിച്ചിരുന്നെന്നും കമ്പനി അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by