ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് ന്യൂനപക്ഷകാര്യ മന്ത്രാലയം മുസ്ലീം കാര്യങ്ങളുടെ മന്ത്രാലയമാണെന്നാണ് എല്ലാവരും കരുതിയിരുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ഒരു മുസ്ലീമിന് മാത്രമേ അന്നൊക്കെ ദേശീയ ന്യൂനപക്ഷ കമ്മീഷന് ചെയര്‍പേഴ്സണാകാന്‍ കഴിയൂമായിരുന്നുള്ളൂ. ഇന്നതുമാറി. കേന്ദ്രസര്‍ക്കാരിന്റെ ആദ്യ 100 ദിവസങ്ങളിലെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു റിജിജു.
‘ന്യൂനപക്ഷകാര്യ മന്ത്രാലയം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തേണ്ടതുണ്ട്. ഞാന്‍ അടുത്തിടെ ചില സ്ഥലങ്ങളില്‍ പോയിട്ടുണ്ട്, മുസ്ലീം കാര്യങ്ങളുടെ മന്ത്രാലയമാണെന്നാണ് ആളുകള്‍ ഇതുവരെ കരുതിയിരുന്നത്. കോണ്‍ഗ്രസിന്റെ കാലത്ത് അവര്‍ മുസ്ലീം വോട്ട് ബാങ്ക് ഉണ്ടാക്കി. അതുകൊണ്ടാണ് അവര്‍ മുസ്ലീങ്ങളെ കുറിച്ച് മാത്രം സംസാരിച്ചത്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ആറ് സമുദായങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അന്ന് കോണ്‍ഗ്രസ് ചെയ്തത് തെറ്റായിരുന്നു, അത് മുസ്ലീങ്ങള്‍ക്ക് ദ്രോഹമാണുണ്ടാക്കിയത്.
‘ഞങ്ങള്‍ കമ്മ്യൂണിറ്റി തിരിച്ചുള്ള ടാര്‍ഗെറ്റഡ് പ്രോഗ്രാമുകള്‍ ആരംഭിച്ചു. അതിനാല്‍, ഞങ്ങള്‍ പാഴ്സികള്‍ക്കും ബുദ്ധമതക്കാര്‍ക്കും ജൈനര്‍ക്കും ക്രിസ്ത്യാനികള്‍ക്കും സിഖുകാര്‍ക്കും മുസ്ലീങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എല്ലാവര്ക്കും അറിയാം.’ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: