എട്ട് വർഷത്തെ ദാമ്പത്യത്തിന് ശേഷം ഭർത്താവ് മൊഹ്സിൻ അക്തർ മിറുമായി വേർപിരിയാൻ ഒരുങ്ങി നടി ഊർമിള മാതോന്ദ്കർ. വിവാഹമോചനത്തിന് അപേക്ഷ നൽകിയിരിക്കുകയാണ് നടി മുംബൈയിലെ ബാന്ദ്രയിലെ കോടതിയിൽ ഊർമിള വിവാഹമോചനത്തിന് അപേക്ഷ നൽകിയതായി ദമ്പതികളുമായി അടുത്ത വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് സ്ഥിരീകരിച്ചു. മ്യൂച്ചൽ ഡിവോഴ്സല്ലെന്നും നാല് മാസം മുമ്പാണ് അപേക്ഷ ഫയൽ ചെയ്തതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, വേർപിരിയലുമായി ബന്ധപ്പെട്ട് ഇതുവരെ ഊർമിളയോ അക്തറോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2016 ലാണ് ഊർമിള വിവാഹിതയായത്. ഊർമിളയേക്കാൾ 10 വയസ് പ്രായം കുറവാണ് കശ്മീരി മോഡലും ബിസിനസുകാരനുമായ മൊഹ്സിൻ അക്തർ മിററിന്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം.
ഇരുവരുടെയും സുഹൃത്തും സെലിബ്രിറ്റി ഡിസൈനറുമായ മനീഷ് മൽഹോത്ര വഴിയാണ് ഊർമിളയും മൊഹ്സിനും കണ്ടുമുട്ടിയത്.
തൊണ്ണൂറുകളില്‍ ബോളിവുഡില്‍ തിളങ്ങിയ താരമാണ് ഉര്‍മിള മാതോന്ദ്കര്‍. രംഗീല, ധൗഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊണ്ണൂറുകളിൽ ബോളിവുഡിലെ ‘സെക്സ് സിമ്പലായി’ മാറിയ താരം കൂടിയാണ് അവർ.
രാഷ്ട്രീയക്കാരിയായും ഊർമിള തിളങ്ങി. ദില്ലഗി, ഖൂബ്സുരത്, ഓം ജയ് ജഗദീഷ്, ജുദായ് തുടങ്ങിയവയാണ് ഊർമിളയുടെ ശ്രദ്ധേയ ചിത്രങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: