കൊച്ചി: മറ്റൊരു നടിയെ ബാലികയായിരിക്കെ ചതിയില്‍ പെടുത്തി വേശ്യാവൃത്തിക്ക് എത്തിച്ചുവെന്ന പരാതിയില്‍ മുകേഷിനെതിരെ പീഡനമാരോപിച്ച യുവ നടി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നടന്മാരായ മുകേഷ്, ജയസൂര്യ എന്നിവര്‍ ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ പീഡന പരാതി നല്കിയ ഈ നടിക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തിരുന്നു. 16 വയസ്സുള്ളപ്പോള്‍ ചെന്നൈയിലെ ഹോട്ടലിലെത്തിച്ച് ഒരു സംഘം ആളുകള്‍ക്ക് കാഴ്ചവയ്ക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് മുകേഷ്, ജയസൂര്യ കേസില്‍ വാദിയായ നടി പ്രതി സ്ഥാനത്തുള്ളത്. എന്നാല്‍ താന്‍ വാദിയായ കേസിനെ കുറിച്ച് പരാമര്‍ശിക്കാതെയാണ് നടി മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: