തിരുവല്ല: ഇത്തവണ പൂജവയ്പ് ഒക്ടോബര്‍ 10ന് (വ്യാഴം) ആകയാല്‍ ആചാരധ്വംസനം ഒഴിവാക്കാന്‍ 11നു(വെള്ളി)സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിക്കണമെന്ന് യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ആവശ്യപ്പെട്ടു. വിദ്യാ വിജയത്തിനായി വിദ്യാര്‍ത്ഥികള്‍ ഗ്രന്ഥപൂജയും തൊഴില്‍ പുരോഗതിക്കായി തൊഴിലാളികള്‍ ആയുധ പൂജയുമാണ് നടത്തുന്നത്.
പൂജവച്ചാല്‍ പൂജയെടുക്കും വരെ വിദ്യാര്‍ത്ഥികള്‍ വായനയും തൊഴിലാളികള്‍ തൊഴിലെടുപ്പും ഒഴിവാക്കുന്നതാണ് ആചാരം. ഹിന്ദുമതത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ആചാരമാണിതെന്നും ഇത് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധമായും അവധി നല്‍കണമെന്നും അക്കീരമന്‍ ആവശ്യപ്പെട്ടു. അഷ്ടമി തിഥി തുടങ്ങുന്നതിനു മുന്‍പു പൂജവയ്‌ക്കണമെന്നാണ് വിധിയെന്നതിനാലാണ് ഈ വര്‍ഷം ഒക്ടോബര്‍ 10നു പൂജ വയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: