കോഴിക്കോട്: പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം ഫ്്‌ലാറ്റില്‍ നടന്ന റെയ്ഡില്‍ പിടിച്ചെടുത്ത 3.22 കോടി രൂപയുടെ സ്രോതസ് കാണിക്കാനാകാതെ ഉടമ. സ്വര്‍ണ വ്യാപാരിയുടെ ഫ്‌ലാറ്റിലാണ് റെയ്ഡ് നടന്നത്.
കേന്ദ്ര റവന്യൂ ഇന്റലിജന്‍സ് ആണ് റെയ്ഡ് നടത്തിയത്. പേരാമ്പ്ര ചിരുതകുന്നിലെ ഫ്‌ലാറ്റിന്റെ ഉടമസ്ഥന്‍ സ്വര്‍ണ മൊത്ത, ചില്ലറ വ്യാപാരിയായ ദീപക് , കൂടെയുണ്ടായിരുന്ന ആനന്ദ് എന്നിവരെയാണ് റെയ്ഡിനെ തുടര്‍ന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഒരു കാറും പിടികൂടി.
ഈ കാറിലെ രഹസ്യ അറയില്‍ ആണ് പണം ഒളിപ്പിച്ചിരുന്നത്. രാവിലെ 11 മണിക്ക് തുടങ്ങിയ റെയ്ഡ് രാത്രി 11 വരെ നീണ്ടിരുന്നു.
ഏറെ ദിവസങ്ങളായി കേന്ദ്ര റവന്യൂ ഇന്റലിജന്‍സ് നിരീക്ഷണത്തിലായിരുന്നു രണ്ടുപേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: