കുവൈറ്റ്: കുവൈറ്റ് -ഇറാന് സമുദ്രാതിര്‍ത്തിയില്‍ ഉണ്ടായ കപ്പലപകടത്തില്‍ കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹം കണ്ടെത്തി. ഇതില്‍ ഒരു മൃതദേഹം മലയാളിയുടേതാണെന്ന് സൂചനയുണ്ട്.രണ്ട് ഇറാന് പൗരന്മാരുടെ മൃതദേഹവും കിട്ടി.
കണ്ണൂര്‍ കരുവഞ്ചാല്‍ സ്വദേശി സ്വദേശി അമല്‍ സുരേഷിനെയാണ് അപകടത്തെ തുടര്‍ന്ന് ഇനിയും കണ്ടെത്താനുള്ള മലയാളി. എല്ലാ ശ്രമവും തുടരുന്നുവെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
അമലിനെക്കുറിച്ച് ഇനിയും ഔദ്യോഗിക വിവരങ്ങള്‍ ലഭിക്കാതെ കുടുംബം കടുത്ത പ്രയാസത്തിലാണ്. ഡിഎന്‍എ പരിശോധനയ്ക്ക് കുവൈറ്റിലെ ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടിരുന്നെങ്കിലും അമലിനെ തിരിച്ചറിഞ്ഞോ ഇല്ലയോ എന്നതില്‍ മൂന്നാഴ്ചയായിട്ടും വിവരമില്ലെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
ഇറാനിയന്‍ കപ്പലായ അറബ്ക്തറിലായിരുന്നു അമല്‍ ജോലി ചെയ്തിരുന്നത്. ഓഗസ്റ്റ് 28നാണ് അവസാനമായി വിളിച്ചത്. സെപ്തംബര്‍ ഒന്നിന് ഇറാന് കുവൈറ്റ് അതിര്‍ത്തിയില്‍ കപ്പല്‍ അപകടത്തില്‍പ്പെട്ടെന്ന വിവരം നേരത്തേ ലഭിച്ചിരുന്നു. അമലും ഒരു തൃശൂര്‍ സ്വദേശിയുമുള്‍പ്പെടെ ആറ് പേരെ കാണാതായെന്നാണ് വിവരം ലഭിച്ചത്. മൂന്ന് മൃതദേഹങ്ങള്‍ കുവൈറ്റ്-ഇറാന് സംയുക്ത സേനകളുടെ തെരച്ചിലില്‍ കണ്ടെത്തി. ഡിഎന്‍എ പരിശോധനയ്ക്കായി കുവൈറ്റിലെ എംബസി, കുടുംബത്തെ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് സാമ്പിള്‍ അയച്ചുകൊടുത്തു. എന്നാല്‍ പിന്നീട് അറിയിപ്പൊന്നും ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: