തിരുവനന്തപുരം: കണ്‍ട്രോള്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ മേഖലയില്‍ ഇലക്ട്രിക്, ഹൈഡ്രോളിക്, ഇലക്ട്രോ-ഹൈഡ്രോളിക് ആക്ചുവേറ്ററുകളുടെ രൂപകല്‍പ്പനയ്‌ക്കും നിര്‍മ്മാണത്തിനുമായി സംയുക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കെല്‍ട്രോണ്‍, നോര്‍വേ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി എല്‍ടോര്‍ക്കുമായി ധാരണാപത്രം ഒപ്പിട്ടു. വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിലാണ് കെല്‍ട്രോണ്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീകുമാര്‍ നായരും എല്‍ടോര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹെര്‍മന്‍ ക്ലങ്‌സോയറും സഹകരണപത്രം കൈമാറിയത്.
കഴിഞ്ഞ 40 വര്‍ഷമായി ഒ.എന്‍.ജി.സി, ഭെല്‍, എല്‍&ടി തുടങ്ങി ഇന്ത്യയിലെ വിവിധ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വേണ്ടി കണ്‍ട്രോള്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ സംവിധാനങ്ങള്‍ അരൂരിലുള്ള കെല്‍ട്രോണ്‍ യൂണിറ്റായ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സില്‍ നിര്‍മ്മിക്കുന്നുണ്ട്. കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ രൂപകല്പന, എന്‍ജിനിയറിങ്, സിസ്റ്റം ഇന്റഗ്രേഷന്‍, പ്രോഗ്രാമിംഗ്, കമ്മിഷനിങ് തുടങ്ങിയവയും കെല്‍ട്രോണ്‍ നിര്‍വഹിക്കുന്നു. എല്‍ടോര്‍ക്കുമായുള്ള സഹകരണ കരാറിന്റെ ഭാഗമായി ഇലക്ട്രിക്, ഇലക്ട്രോ-ഹൈഡ്രോളിക് ആക്ചുവേറ്ററുകള്‍ കെല്‍ട്രോണ്‍ നിര്‍മ്മിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: