ന്യൂഡൽഹി : ക്ഷേത്രങ്ങൾ ഹിന്ദുക്കളുടെ പൈതൃകമാണെന്നും അവ തിരികെ നൽകണമെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) മുൻ റീജിയണൽ ഡയറക്ടർ (നോർത്ത്) ഡോ. കെ.കെ.മുഹമ്മദ് . ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
മുഗളന്മാരുടെ വരവിൽ നിരവധി ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടു . ഇതിന്റെ തെളിവുകൾ കുത്തബ് മിനാറിനടുത്ത് ഇപ്പോഴും കാണാം.ക്ഷേത്രങ്ങൾ ഹിന്ദുക്കളുടെ പൈതൃകമാണ് . അവ തിരികെ നൽകണം . മുഗളന്മാർ ചെയ്ത മോശം പെരുമാറ്റത്തിന് ഇന്നത്തെ മുസ്ലീങ്ങൾ പ്രായശ്ചിത്തം ചെയ്യണം . മുഗൾ കാലഘട്ടത്തിലെ സംഭവങ്ങളെ മുസ്ലീങ്ങൾ ആധികാരികമാക്കാൻ ശ്രമിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ രാമക്ഷേത്രത്തെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചതിന് ശേഷം മൂന്ന് വർഷത്തോളം തനിക്ക് പോലീസ് സംരക്ഷണത്തിൽ കഴിയേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു നവോത്ഥാനത്തിൽ സുപ്രധാനമായ സംഭാവന നൽകിയ പ്രസ്ഥാനമാണ് ഗീത പ്രസ് . ഇത്തരം സ്ഥാപനങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: