India

ആരിഫ് അൻവർ ഹാഷ്മിയ്‌ക്കെതിരെ 32 കേസുകൾ ; ശക്തമായ നീക്കങ്ങളുമായി എൻഫോഴ്സ്മെന്റ് ; കണ്ടുകെട്ടിയത് 8.24 കോടി രൂപയുടെ സ്വത്ത്

Published by

ലക്നൗ : എസ്പി മുൻ എംഎൽഎ ആരിഫ് അൻവർ ഹാഷ്മിയ്‌ക്കെതിരെ ശക്തമായ നീക്കങ്ങളുമായി എൻഫോഴ്സ്മെന്റ് . അൻവർ ഹാഷ്മിയുടെ ബൽറാംപൂർ, ഗോണ്ട, ലഖ്‌നൗ എന്നിവിടങ്ങളിലുള്ള 8.24 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. ഇതോടെ ഹാഷ്മിയുടെ നൂറ് കോടിയിലേറെ വിലവരുന്ന സ്വത്തുക്കളാണ് ഇഡികണ്ടുകെട്ടിയത്.

നേരത്തെ ഇയാളുടെ പെട്രോൾ പമ്പുകളും നിരവധി സ്ഥലങ്ങളും വീടുകളും സീൽ ചെയ്തിരുന്നു. ഇതോടൊപ്പം ചിലത് ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി . ആരിഫ് ഹാഷ്മിയുടെ ഭാര്യ റോസി സൽമയുടെയും സ്വത്ത് ഇഡി കണ്ടുകെട്ടിയിട്ടുണ്ട് . ഇതിൽ വീടുകൾ, ഫ്ലാറ്റുകൾ, കൃഷി, വാണിജ്യ ഭൂമി എന്നിവ ഉൾപ്പെടുന്നു. മൊത്തം 21 സ്ഥാവര സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.

ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ആരിഫ് അൻവർ ഹാഷ്മിക്കും സഹോദരങ്ങൾക്കും കൂട്ടാളികൾക്കും എതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്.ഉത്തർപ്രദേശ് ഗ്യാങ്സ്റ്റർ ആക്ട് പ്രകാരം ഹാഷ്മിക്കെതിരെ ഗുണ്ടാനിയമം ചുമത്തിയിട്ടുണ്ട് . മുമ്പ് രണ്ട് തവണ എസ്പിയുടെ എംഎൽഎയായിട്ടുണ്ട് ആരിഫ് ഹാഷ്മി . ടോപ് ടെൻ മാഫിയകളുടെ പട്ടികയിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. ഇതുവരെ ഹാഷ്മിയ്‌ക്കെതിരെ 32 കേസുകള് രജിസ്റ്റര് ചെയ്തിട്ടുണ്ട്. ഭൂരിഭാഗം കേസുകളും ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടതാണ്

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക