കൊച്ചി: നടന് സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നിഷേധിച്ചതിനെ തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ ശക്തമായി പ്രതികരിച്ച് സിദ്ദിഖില്‍ നിന്നും ലൈഗികപീഢനത്തിനിരയായെന്ന് ആരോപിക്കപ്പെടുന്ന പെണ്‍കുട്ടി.
ഫെയ്സ്ബുക്കില്‍ പെണ്‍കുട്ടി ഒരു ചിത്രവും അതിനോടൊപ്പം ഒരു ഇംഗ്ലീഷ് വാചകവുമാണ് പോസ്റ്റ് ചെയ്തത്. ജീവിതം ബൂമറാങ്ങ് ആണെന്നും നിങ്ങള്‍ കൊടുക്കുന്നത് തിരിച്ചുകിട്ടുമെന്നും അര്‍ത്ഥം വരുന്നതാണ് പോസ്റ്ററിലെ ചിത്രത്തിനൊപ്പമുള്ള ഇംഗ്ലീഷ് വാചകത്തിന്റെ അര്‍ത്ഥം(Life is a Boomerang. What you give, you get.).
കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം തേടി നടന് സിദ്ദിഖ് ഹൈക്കോടതിയില്‍ പോയെങ്കിലും ജഡ്ജി ജാമ്യം നല്‍കിയില്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ സമ്മതത്തിന് വിരുദ്ധമായി ലൈംഗികപീഢനം നടത്തിയെന്നാണ് സിദ്ദിഖിനെതിരായ കുറ്റം. 2016ല്‍ തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി പീഢിപ്പിച്ചു എന്നതാണ് പെണ്‍കുട്ടി ആരോപിക്കുന്നത്. സാഹചര്യത്തെളിവുകളും പെണ്‍കുട്ടിയുടെ ആരോപണവും കണക്കിലെടുക്കേണ്ടതുണ്ടെന്നും വിശദമായി സിദ്ദിഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഹൈക്കോടതി ജഡ്ജി വിധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: