കാൺപൂർ: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനായി ഇന്ത്യൻ ടീം കാൺപൂരിലെത്തി. സെപ്‌തംബർ 27 മുതൽ ഒക്ടോബർ 1 വരെ നഗരത്തിലെ ചരിത്രപ്രസിദ്ധമായ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽ ഇന്ത്യ, ബംഗ്ലാദേശ് ടെസ്റ്റ് മത്സരം നടക്കുക. വിരാട് കോഹ്‌ലി, ഗൗതം ഗംഭീർ, ഋഷഭ് പന്ത് എന്നിവരാണ് ആദ്യമെത്തിയത്. നായകന്‍ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും കെഎൽ രാഹുലും തൊട്ടുപിന്നാലെ എത്തി.
ഹോട്ടലിലെത്തിയ താരങ്ങളെ പ്രത്യേകതരം രുദ്രാക്ഷമാലകളും ചുവന്ന തിലകവും പൂച്ചെണ്ടുകളും നൽകിയാണ് സ്വീകരിച്ചത്. ഹോട്ടലിൽ കളിക്കാർക്ക് പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയത്. കളിക്കാർക്കായി അവരുടെ മുറിയിൽ പേര് പ്രിന്‍റ് ചെയ്‌ത ടവലും നൽകിയിട്ടുണ്ട്. താരങ്ങള്‍ക്കായി പ്രത്യേക കിടക്കകളും ഡൈനിംഗ് റൂമുകളും ഒരുക്കി. അതേസമയം രണ്ടായിരത്തോളം കുട്ടികൾക്ക് സൗജന്യമായി മത്സരം കാണാനുള്ള അവസരമൊരുക്കും. കൂടാതെ അവർക്ക് ഭക്ഷണവും വെള്ളവും സൗജന്യമായി നൽകാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
ഇരുപതിനായിരത്തിലധികം കാണികൾക്ക് ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരം കാണാൻ കഴിയുമെന്ന് സംഘാടകർ അവകാശപ്പെടുന്നു. ഇന്ത്യ-ബംഗ്ലദേശ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ തകർപ്പൻ ജയം നേടി. മത്സരത്തിന്റെ നാലാം ദിനം 280 റൺസിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: