ബെംഗളൂരു: വാദം നടക്കുന്നതിന്റെ സംപ്രേഷണ വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി കർണാടക ഹൈക്കോടതി. ഫേസ്ബുക്ക്, എക്‌സ്, യൂട്യൂബ്, ഇൻസ്റ്റഗ്രാം എന്നിവ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ സ്വകാര്യ വ്യക്തികൾ കോടതിയുടെ ഉള്ളടക്കം അപ്‌ലോഡ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഹേമന്ത് ചന്ദങ്കൗഡറുടേതാണ് ഉത്തരവ്. ഇതിനകം പോസ്റ്റ് ചെയ്ത ലൈവ് സ്ട്രീമിങ് വീഡിയോകൾ നീക്കംചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു.
കോടതി ദൃശ്യങ്ങൾ പരസ്യമായി പ്രചരിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരുവിലെ അഡ്വക്കേറ്റ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ തീരുമാനം. കോടതി നടപടികളുടെ എഡിറ്റിംഗ്, മോർഫിംഗ്, നിയമവിരുദ്ധമായ ഉപയോഗം എന്നിവ അടുത്തിടെയായി വർധിക്കുകയാണ്. കോടതിയുടെ അന്തസ്സിനെയും നിയമവിദഗ്ധരുടെ മനോവീര്യത്തെയും ഇത്തരം സംഭവങ്ങൾ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് തത്സമയ സ്ട്രീമിംഗ് നിർത്തണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: