കൊച്ചി: യുവ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്. സിദ്ദിഖിന്റെ അഭിഭാഷകര്‍ ദല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി സംസാരിച്ചു.
നടന്‍് ബുധനാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയേക്കുമെന്നാണ് സൂചന. പ്രത്യേക അന്വേഷണ സംഘം സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുകയാണ്.
അതേസമയം, സിദ്ദിഖിന് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടിയും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. തന്റെ ഭാഗം കൂടി കേട്ട ശേഷമേ സ്ിദ്ദിഖിന് ജാമ്യം നല്‍കുന്നതില്‍ തീരുമാനമെടുക്കാവൂ എന്ന് കാട്ടി തടസഹര്‍ജിയാകും നടി നല്‍കുക.
തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദിഖിന്റെ ആവശ്യം.
അതേസമയം സിദ്ദിഖിനായി വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നിലവില്‍ നടന്‍ എവിടെയാണെന്ന് വിവരമൊന്നുമില്ല. പൊലീസ് അന്വേഷണം നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: