കവിത
അടരുമിടങ്ങള്
കൃഷ്ണകുമാര്‍ പ്രണവം
ശൈശവത്തിന്റെ
നിഷ്കളങ്കതയില്‍ പൂക്കുന്ന
ചില ചെടികളുെണ്ടന്നില് ഇപ്പോഴും.
നഷ്ടങ്ങളുടെ വളക്കൂറില് അവ
അനുനിമിഷം തഴച്ചു വളരുന്നു
ഗന്ധവും.. നിറവും ചവര്‍പ്പ്
തിന്നുന്നവന്റെ മധുരങ്ങള്‍
ഇന്ന് വര്‍ദ്ധക്യത്തില്‍
കൊഴിയാതിരിക്കാന്‍
പാടുപെടുന്ന ചില
പഴുത്തിലകളുണ്ട്
പരാഗരേണു..
പേറിയെത്തുന്ന നേര്‍ത്ത കാറ്റും
ഒരു സ്ഫോടനം ഉള്ളില്‍
സൂക്ഷിച്ചെത്തുന്ന മഴത്തുള്ളികളെയും
ഇപ്പോള്‍ ഭയമാണ്
അടരുവാന്‍ വയ്യെനിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: