India

ജ്യൂസിൽ മനുഷ്യമൂത്രം കലർത്തി വിൽപ്പന ; ഹോട്ടലുകളിലും, ധാബകളിലും കർശന പരിശോധന നടത്താൻ യോഗി സർക്കാർ

Published by

ലക്നൗ : ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തുകയും , മനുഷ്യവിസർജ്യങ്ങൾ ചേർക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഇത്തരം സംഭവങ്ങൾ നടന്ന പശ്ചാത്തലത്തിൽ ചൊവ്വാഴ്ച ഉന്നതതല യോഗം ചേർന്നു.

സംസ്ഥാനത്തെ എല്ലാ ഹോട്ടലുകൾ, ധാബകൾ, റെസ്റ്റോറൻ്റുകൾ എന്നിവയിൽ സമഗ്രമായ അന്വേഷണത്തിനും പരിശോധനയ്‌ക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം സാധാരണക്കാരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്താനും നിർദേശം നൽകി.

സമീപകാലത്ത് പല ഭാഗങ്ങളിലും ജ്യൂസ്, പയറുവർഗ്ഗങ്ങൾ, റൊട്ടി തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്ന സംഭവങ്ങൾ കണ്ടതായി യോഗി സർക്കാർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഭയാനകവും സാധാരണക്കാരന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതുമാണ്. ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ല. ഉത്തർപ്രദേശിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശക്തമായ സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്.

സംസ്ഥാനത്ത് കാമ്പയിൻ നടത്തി സ്ഥാപനങ്ങളുടെ നടത്തിപ്പുകാരടക്കം അവിടെ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരുടെയും വെരിഫിക്കേഷൻ നടത്തണം. ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ, പോലീസ്, ലോക്കൽ അഡ്മിനിസ്‌ട്രേഷൻ എന്നിവയുടെ സംയുക്ത സംഘം ഉടൻ ഈ നടപടി സ്വീകരിക്കണം.

ഓപറേറ്റർമാർ, ഉടമകൾ, മാനേജർമാർ എന്നിവരുടെ പേരും വിലാസവും ഭക്ഷണശാലകളിൽ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കണമെന്ന് സർക്കാർ നിർദേശിച്ചു. ഇക്കാര്യത്തിൽ ഭക്ഷ്യസുരക്ഷാ നിലവാര നിയമത്തിലും ആവശ്യമായ ഭേദഗതികൾ വരുത്തണം. സിസിടിവി സംവിധാനം ഉണ്ടാകണം. ഉപഭോക്താക്കൾക്കുള്ള ഇരിപ്പിടങ്ങൾ മാത്രമല്ല, സ്ഥാപനത്തിന്റെ മറ്റ് ഭാഗങ്ങളും സിസിടിവി കവർ ചെയ്യണം. ഓരോ സ്ഥാപന നടത്തിപ്പുകാരും സിസിടിവി ഫീഡ് സുരക്ഷിതമായി സൂക്ഷിക്കണം . ആവശ്യമെങ്കിൽ അത് പോലീസിനും പ്രാദേശിക ഭരണകൂടത്തിനും ലഭ്യമാക്കുമെന്നും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെയാണ് ജ്യൂസിൽ മനുഷ്യമൂത്രം കലർത്തി വിൽപ്പന നടത്തിയ കടയുടമ ആമിർഖാനെ പോലീസ് അറസ്റ്റ് ചെയ്തത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക