ന്യൂദല്‍ഹി : ജോലിയിലെ സമ്മര്‍ദ്ദം മൂലം ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവതി അന്നാ സെബ്യാസ്റ്റ്യന്‍ മരിച്ചതില്‍ അന്വേഷണം നടത്തുന്ന തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യംഗ് ഓഫീസില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു. അടുത്ത ആഴ്ച മഹാരാഷ്‌ട്ര സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൈമാറും.
അന്നയുടെ മരണത്തില്‍ ഏണസ്റ്റ് ആന്റ് യംഗ് കമ്പനിയുടെ ഭാഗത്ത് വീഴ്ച്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാവുമെന്നാണ് കേന്ദ്ര തൊഴില്‍ മന്ത്രി ഇന്നലെ പ്രതികരിച്ചത്. മന്ത്രാലയത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് നാല് ഉദ്യോഗസ്ഥര്‍ പൂനെയിലെ കമ്പനി ഓഫീസില്‍ എത്തിയത്. മഹാരാഷ്‌ട്ര തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥരും ഈ സംഘത്തിലുണ്ട്.
സംഘം കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.ഏഴ് ദിവസത്തിനകം മറുപടി നല്‍കാനാണ് മഹാരാഷ്‌ട്ര തൊഴില്‍ വകുപ്പ് നല്‍കിയ നിര്‍ദ്ദേശം.
നേരത്തെ അന്നാ സെബാസ്റ്റ്യന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. പതിനാല് ദിവസത്തിനകം മറുപടി നല്‍കാന്‍ കേന്ദ്രത്തിന് കമ്മീഷന്‍ നോട്ടീസ് അയച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: