ന്യൂഡല്‍ഹി: ഇതിനകം ബിഎസ്എന്‍എല്‍ 35,000ലധികം 4 ജി ടവറുകള്‍ സ്ഥാപിച്ചുവെന്നും അടുത്ത വര്‍ഷം ജൂണോടെ 100,000 എണ്ണം കൂടി സ്ഥാപിക്കുമെന്നും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. അരുണാചല്‍ പ്രദേശിലെ മലാപ്പു മുതല്‍ 14,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലഡാക്കിലെ ഫോബ്രാംഗ് വരെ കമ്പനി 4 ജി നെറ്റ്വര്‍ക്ക് വ്യാപിപ്പിച്ചു.
ആദ്യമായി ഫോണ്‍ റിംഗ് ചെയ്ത ഇന്ത്യയിലെ ആദ്യ ഗ്രാമമായ നബിയില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് എത്തിയതായി അറിയിക്കുന്ന ഒരു വീഡിയോയും വാര്‍ത്താവിനിമയ മന്ത്രാലയം പങ്കുവെച്ചു. മുമ്പ്, ഉത്തരാഖണ്ഡിലെ ഈ ഗ്രാമത്തില്‍ ടെലികമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ ഇല്ലായിരുന്നു. ഇന്ത്യയിലെ മൊബൈല്‍ നെറ്റ്വര്‍ക്ക് ഇപ്പോള്‍ രാജ്യത്തിന്റെ 98 ശതമാനവും മേഖലയും ഉള്‍ക്കൊള്ളുന്നു.
ഭാരത് സഞ്ചാര് നിഗം ലിമിറ്റഡിനെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ 6,000 കോടിയുടെ സാമ്പത്തിക സഹായം നല്‍കി.
സമീപകാലത്ത് ജിയോ, എയര്‍ടെല്‍, വി എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ മൊബൈല്‍ താരിഫുകള്‍ 15 ശതമാനം വരെ ഉയര്‍ത്തി . ഇതിന്‌റെ ഫലമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്ലിലേക്ക് നിരവധി ടെലികോം വരിക്കാര്‍ മാറി. ഈ വര്‍ഷം ജൂലൈയില്‍ 29.4 ലക്ഷം പുതിയ വരിക്കാരെയാണ് ബിഎസ്എന്‍എല്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: