നിലമ്പൂര്‍: അന്‍വറിനെ മാത്രമല്ല, ഡ്രൈവറെയും പേടിക്കണം എന്നതാണ് ഉദ്യോഗസ്ഥരുടെ അവസ്ഥ. നിലമ്പൂരില്‍ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പങ്കെടുത്ത ചടങ്ങില്‍ വച്ച് തന്നെ ഇതിന്റെ പേരില്‍ വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശാസിക്കാനും അന്‍വര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വനം വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിനിടെ അന്‍വറുടെ വാഹനം വഴിയില്‍നിന്ന് മാറ്റിയിടാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസറോട് ഡ്രൈവര്‍ തട്ടിക്കയറിയതു വിവാദമായിരുന്നു. കാര്‍ മാറ്റിയിടാന്‍ സൗകര്യമില്ലെന്നും വേണ്ടിവന്നാല്‍ സ്റ്റേജില്‍ ഇടിച്ചു കയറ്റി കൊണ്ടിടുമെന്നും അന്‍വറുടെ ഡ്രൈവര്‍ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പരിപാടി കഴിഞ്ഞ് ഇറങ്ങിയ അന്‍വറോട് ഡ്രൈവര്‍ ഉദ്യോഗസ്ഥനെതിരെ പരാതിപ്പെടുകയും ചെയ്തു. തന്നെ കണ്ടിട്ട് ജോലിയില്‍ കയറിയാല്‍ മതിയെന്ന് അന്‍വര്‍ നിര്‍ദ്ദേശിച്ചെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ വഴങ്ങിയില്ല. മാപ്പിരക്കുന്നതു കേള്‍ക്കാന്‍ കാത്തിരുന്നു മടുത്തപ്പോള്‍ അന്‍വര്‍ തിരികെപ്പോവുകയായിരുന്നു. വേദിയിലിരുത്തി മന്ത്രി ശശീന്ദ്രനെ അന്‍വര്‍ പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്‍വറുടെ അതേ ഭാഷയില്‍ മറുപടി പറയാന്‍ ഞാന്‍ പഠിച്ചിട്ടില്ല എന്നാണ് ഇതിനെക്കുറിച്ച് ശശീന്ദ്രന്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: