കൊൽക്കത്ത : പശ്ചിമ ബംഗാളിൽ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ച് നടപ്പാക്കിയതിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ച് പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്. ഇന്ത്യൻ റെയിൽവേയെ രാജ്യത്തെ ‘മാറ്റത്തിന്റെ പ്രതീകം’ എന്ന് അദ്ദേഹം അഭിസംബോധന ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ മാറ്റത്തിന്റെ പ്രതീകമാണ് ഇന്ത്യൻ റെയിൽവേ. ഏറ്റവും യഥാർത്ഥവും വ്യത്യസ്തവുമായ റെയിൽവേ ശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേ. ഇത് രാജ്യത്തിന്റെ എല്ലാ കോണുകളേയും ബന്ധിപ്പിക്കുന്നുവെന്ന് പശ്ചിമ ബംഗാളിലെ പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ ഉദ്ഘാടനത്തെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
വന്ദേ ഭാരത് ട്രെയിനുകൾ ഉൾപ്പെടെ നിരവധി ട്രെയിനുകൾ ബംഗാളിൽ മോദി സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് ബംഗാളിലെ ജനങ്ങൾ പ്രധാനമന്ത്രിയോട് ശരിക്കും നന്ദിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാത ഇന്ത്യയുടെ പുരോഗതിക്കായി പ്രവർത്തിക്കുന്ന റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അദ്ദേഹം നന്ദി പറഞ്ഞു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെ ഇന്ത്യയുടെ പുരോഗതിക്കുള്ള അച്ചടക്കപരമായ പ്രവൃത്തി കാണിച്ചുകൊടുത്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേ സമയം നിരവധി വന്ദേ ഭാരത് ട്രെയിനുകളാണ് ഈ മേഖലയിലൂടെ ഓടിത്തുടങ്ങിയത്. ടാറ്റാനഗർ – പട്‌ന, ഭഗൽപൂർ – ദുംക – ഹൗറ, ബ്രഹ്മപൂർ – ടാറ്റാനഗർ, ഗയ – ഹൗറ, ദിയോഘർ – വാരണാസി, റൂർക്കേല – ഹൗറ റൂട്ടുകളിൽ ഇവ സർവീസ് നടത്തും.
ഈ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ ആരംഭിക്കുന്നത് സ്ഥിരം യാത്രക്കാർക്കും പ്രൊഫഷണലുകൾക്കും ബിസിനസ്സുകാർക്കും വിദ്യാർത്ഥി സമൂഹത്തിനും ഏറെ പ്രയോജനപ്പെടും. ജാർഖണ്ഡിലെ ദിയോഘറിലെ ബൈദ്യനാഥ് ധാം, വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം , കാളിഘട്ട്, കൊൽക്കത്തയിലെ ബേലൂർ മഠം തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള അതിവേഗ യാത്രാമാർഗമായി ഇത് മാറും.
ഈ സാഹചര്യത്തിൽ ട്രെയിനുകൾ ഈ മേഖലയിലെ മതപരമായ ടൂറിസം വർദ്ധിപ്പിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: