Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

‘വേള്‍ഡ് ഫുഡ് ഇന്ത്യ 2024’: പ്രൗഢിയിലേക്കുള്ള മുന്നൊരുക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2024, 05:27 am IST
in Article

ചിരാഗ് പാസ്വാന്‍
കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രി

ഭാരതത്തിലെ ഭക്ഷ്യസംസ്‌കരണത്തിന്റെ ദീര്‍ഘകാല ചരിത്രം രാജ്യത്തിന്റെ പുരാതന ജ്ഞാനത്തെയും പുരോഗതിയെ ഉള്‍ക്കൊള്ളാനുള്ള കഴിവിനെയും പ്രതിഫലിപ്പിക്കുന്നു. അച്ചാറിടുന്നതും ഉണക്കിയെടുക്കലും പോലുള്ള പ്രാചീന പാരമ്പര്യത്തില്‍നിന്ന് ഇന്നത്തെ അത്യാധുനിക സങ്കേതങ്ങള്‍ വരെ, ഭാരതം അതിന്റെ സമ്പന്നമായ പാചക പൈതൃകത്തെ ആധുനിക മുന്നേറ്റങ്ങളുമായി സമന്വയിപ്പിച്ചിരിക്കുന്നു.

രാഷ്‌ട്രത്തിന്റെ കാര്‍ഷിക സമ്പദ്വ്യവസ്ഥയുടെ ആധാരമായ ഭക്ഷ്യസംസ്‌കരണ മേഖല പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സംഗമ സ്ഥാനത്ത് നിലകൊള്ളുന്ന പരിവര്‍ത്തന സാധ്യതകളുടെ പ്രതീകമാണ്. വിളവെടുപ്പ്, തരംതിരിക്കല്‍, ഗ്രേഡിങ് എന്നിവ മുതല്‍ പാക്കേജിങ്, സംരക്ഷണം, മൂല്യവര്‍ധന എന്നിവ വരെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭക്ഷ്യസംസ്‌കരണം കൃഷിയിടവും ആഗോള വിപണിയും തമ്മിലുള്ള അന്തരം നികത്തുന്നതിനുള്ള ഉത്തേജകമായി വര്‍ത്തിക്കുന്നു. വയലുകളിലെ അസംസ്‌കൃത ഉത്പന്നങ്ങള്‍ അന്താരാഷ്‌ട്ര പ്രശസ്തിയുള്ള ഉല്‍പ്പന്നങ്ങളായി രൂപാന്തരപ്പെടുന്നത്, ആഗോളതലത്തില്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ രാജ്യത്തെ പ്രാപ്തമാക്കുന്നു.

സാമ്പത്തിക സ്വയംപര്യാപ്തതയിലേക്കും ആഗോള നേതൃത്വത്തിലേക്കുമുള്ള രാജ്യത്തിന്റെ മുന്നേറ്റത്തെ ത്വരിതപ്പെടുത്തുന്നതിനുള്ള ഈ മേഖലയുടെ സാധ്യതകള്‍ സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും കാര്‍ഷിക-ഭക്ഷ്യ കയറ്റുമതി വര്‍ധിപ്പിക്കാനുമുള്ള ദൗത്യം ഭക്ഷ്യസംസ്‌കരണ മേഖലയുടെ വിജയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഭാരതത്തിന്റെ കാര്‍ഷിക സമ്പത്ത് ആഗോള വിതരണശൃംഖലയിലേക്ക് എത്തിക്കുന്നതിനുള്ള വഴിയായി വര്‍ത്തിക്കുന്നു.

2047-ഓടെ വികസിത രാഷ്‌ട്രമാകുക എന്നതാണ് ലക്ഷ്യം. വെല്ലുവിളികളെ അതിജീവിച്ച് സമൃദ്ധി, നവീകരണം, സുസ്ഥിരത എന്നിവയുടെ സ്തംഭമായി ഉയര്‍ന്നുവരുന്ന ഭാരതത്തെയാണ് നാം വിഭാവനം ചെയ്യുന്നത്. ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും നിര്‍ണായക പങ്ക് വഹിക്കാന്‍ തയ്യാറെടുക്കുന്ന ഭക്ഷ്യസംസ്‌കരണ മേഖലയാണ് ഈ കാഴ്ചപ്പാടിന്റെ കാതല്‍. വികസിത ഭാരതമെന്ന പുതു യുഗത്തിന്റെ വക്കില്‍ നാം നില്‍ക്കുമ്പോള്‍, രാജ്യത്തിന്റെ കാര്‍ഷിക ശക്തിയെ ആഗോള ശക്തികേന്ദ്രമാക്കി മാറ്റാനുള്ള കാഴ്ചപ്പാടാണ്, സെപ്തംബര്‍ 19 മുതല്‍ 22 വരെ ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഭക്ഷ്യസംസ്‌കരണ മന്ത്രാലയം സംഘടിപ്പിച്ച ‘വേള്‍ഡ് ഫുഡ് ഇന്ത്യ 2024’ ല്‍ കണ്ടെത്തിയത്.

നൂതനാശയങ്ങളുടെയും സംരംഭകത്വത്തിന്റെയും അന്തര്‍ദേശീയ സഹകരണത്തിന്റെയും യഥാര്‍ഥ സംഗമമായിരുന്നു ഈ പരിപാടി. ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ണമായും യാഥാര്‍ഥ്യമാക്കി അതിജീവനശേഷിയുള്ളതും അഭിവൃദ്ധിയുള്ളതുമായ പാതയെ പ്രകാശിപ്പിക്കുന്ന വഴിവിളക്കായി ഇത് മാറി.

ആഗോള ചിന്തകര്‍, വ്യവസായ പ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍ എന്നിവരുടെ ഒത്തുചേരലിന് സാക്ഷ്യം വഹിച്ച ‘വേള്‍ഡ് ഫുഡ് ഇന്ത്യ 2023’ന്റെ ഉജ്വല വിജയം, ആഗോള ഭക്ഷ്യ ഭൂപ്രകൃതിയില്‍ ഭാരതം വളര്‍ന്നുവരുന്നതിന്റെ തെളിവാണ്. ഇതിന്റെ തുടര്‍ച്ചയായിരുന്നു ‘വേള്‍ഡ് ഫുഡ് ഇന്ത്യ 2024’. ഭക്ഷ്യസംസ്‌കരണ ആവാസവ്യവസ്ഥയുടെ മുഴുവന്‍മേഖലയും ഉള്‍ക്കൊള്ളുന്നതിനായി അതിന്റെ വ്യാപ്തി വിപുലീകരിച്ചു. വിത്തുമുതല്‍ സംഭരണംവരെ, വ്യവസായത്തിന്റെ എല്ലാ വശങ്ങളും സൂക്ഷ്മമായി ക്രമീകരിക്കുകയും അവതരിപ്പിക്കുകയും ചെയ്തു. പങ്കാളികള്‍ക്ക് ഉള്‍ക്കാഴ്ച നേടുന്നതിനും സഹകരണം സൃഷ്ടിക്കുന്നതിനും പുതിയ വിപണികള്‍ ആരായുന്നതിനുമുള്ള അവസരവും വാഗ്ദാനം ചെയ്തു.

വ്യവസായങ്ങള്‍, സംരംഭകര്‍, ഭക്ഷ്യസംസ്‌കരണ വ്യവസായത്തിലെ പങ്കാളികള്‍ എന്നിവര്‍ക്ക്, ‘വേള്‍ഡ് ഫുഡ് ഇന്ത്യ 2024’ലെ പങ്കാളിത്തം എന്നത് അനിവാര്യതയായിരുന്നു. വ്യവസായ പ്രമുഖരുമായി ബന്ധപ്പെടാനും ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങള്‍ അനാവരണം ചെയ്യാനും ഭക്ഷ്യവ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന വികസിക്കുന്ന ഉപഭോക്തൃ മുന്‍ഗണനകളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നേടാനുമുള്ള അവസരമായിരുന്നു.

മാത്രമല്ല, വേള്‍ഡ് ഫുഡ് ഇന്ത്യ 2024 പരസ്പരബന്ധത്തിനും പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും നിര്‍ണായകമാകും. ഇത് വ്യവസായങ്ങളെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാന്‍ കഴിയുന്ന അന്താരാഷ്‌ട്ര സഹകരണങ്ങള്‍ വളര്‍ത്തുന്നതിന് ഫലഭൂയിഷ്ഠമായ മണ്ണും വാഗ്ദാനം ചെയ്യുന്നു. പരിപാടിയുടെ വിപുലമായ പ്രദര്‍ശന ഇടം, പ്രമേയാധിഷ്ഠിത സമ്മേളനങ്ങള്‍, ആശയവിനിമയ ഇടങ്ങള്‍ എന്നിവ പങ്കെടുത്തവര്‍ക്ക് സങ്കീര്‍ണമായ ആഗോള ഭക്ഷ്യ ഭൂപ്രകൃതിയില്‍ മുന്നേറുന്നതിന് ആവശ്യമായ സങ്കേതങ്ങളും അറിവും നല്‍കി. ഒപ്പം അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കാനും സാധിച്ചു.

സ്റ്റാര്‍ട്ടപ്പ് ഗ്രാന്‍ഡ് ചലഞ്ചിന്റെ രണ്ടാം പതിപ്പും പുറത്തിറക്കി. രാജ്യത്തിന്റെ കാര്‍ഷിക-ഭക്ഷ്യ-അനുബന്ധ മേഖലകളില്‍ മാതൃകാപരമായ മാറ്റം ഉത്തേജിപ്പിക്കുന്നതിന് ഈ മഹത്തായ സംരംഭം പ്രതിജ്ഞാബദ്ധമാണ്. മാലിന്യത്തിന്റെ മൂല്യനിര്‍ണയം, പോഷകഗുണമുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, ഫലപ്രദമായ ജല ഉപയോഗ കാര്യക്ഷമത തുടങ്ങിയ മേഖലകള്‍ ലക്ഷ്യമിടുന്നതിലൂടെ, ഈ മേഖലയെ പരിവര്‍ത്തന സാധ്യതകളുള്ള ഭാവിയിലേക്ക് നയിക്കാനും നവീകരിക്കാനും ഈ ചലഞ്ചിലൂടെ ലക്ഷ്യമിടുന്നു.

‘വേള്‍ഡ് ഫുഡ് ഇന്ത്യ 2024’ന്റെ മഹത്തായ ചുവടുവയ്‌പില്‍, രാജ്യത്തിന്റെ ഭക്ഷ്യമേഖലയെ ശോഭനമായ ഭാവിയിലേക്ക് നയിക്കുന്ന പരിവര്‍ത്തനത്തില്‍ വെളിച്ചമായി ശ്രദ്ധാമേഖലകള്‍ നിലകൊള്ളുന്നു. ഭക്ഷ്യ വികിരണ സുരക്ഷയുടെയും സംഭരണ കാലാവധിയുടെയും ഇരട്ടഗുണങ്ങള്‍ ഉറപ്പാക്കുന്നത്, മലിനീകരണത്തില്‍നിന്നു നമ്മുടെ ഭക്ഷണത്തെ ശക്തിപ്പെടുത്തുന്നു. സസ്യാധിഷ്ഠിത പ്രോട്ടീനുകള്‍ നവീകരണത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നത്, സുസ്ഥിര പോഷണം ഉറപ്പുവരുത്തുന്നു. കുറഞ്ഞ മാലിന്യം, പരമാവധി മൂല്യം എന്ന ചിന്ത കാര്യക്ഷമതയെ പ്രതിനിധാനം ചെയ്യുന്നു. ഇത് ഓരോ ഔണ്‍സ് ഉല്‍പ്പന്നത്തെയും അമൂല്യമായ വിഭവങ്ങളാക്കി മാറ്റുന്നു. കൃഷിയിടം മുതല്‍ തീന്‍മേശ വരെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത് എല്ലാ മേശകളിലും സംശുദ്ധവും സുരക്ഷിതവുമായ ഉപജീവനം എത്തിക്കുന്നതിനുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു.

അഞ്ചു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി ഭാരതം മാറുമ്പോള്‍, ഭക്ഷ്യസംസ്‌കരണ മേഖല ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രധാന സ്തംഭങ്ങളിലൊന്നായി നിലകൊള്ളുന്നു.

നാം പുതിയ യുഗത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍, മാറ്റത്തിന്റെ സൂചനയായും ആഗോള വേദിയില്‍ ഭാരതത്തിന്റെ ഉയര്‍ച്ചയുടെ പ്രതീകമായും ഈ മേഖലയുടെ പരിവര്‍ത്തന ശക്തിയുടെ സാക്ഷ്യമായും ‘വേള്‍ഡ് ഫുഡ് ഇന്ത്യ 2024’ മാറി എന്നതാണ് യാഥാര്‍ത്ഥ്യം.

Tags: Chirag paswanWorld Food India 2024Food processing sector
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെറ്റിദ്ധരിപ്പിക്കുന്ന വിവരണം, പ്രതിപക്ഷത്തിന് എതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാന്‍

India

രാഹുലിൻ്റേത് ഹൃദയമല്ല, വെറും ഒരു കല്ലാണ്…വന്ദേമാതരം ചൊല്ലുന്ന ആരെയും വർഗീയവാദികളായി മുദ്രകുത്തുന്നു : പ്രതിപക്ഷത്തെ മുൾമുനയിൽ നിർത്തി രാജേഷ് വർമ്മ

India

‘ അച്ഛന് വൃക്ക വേണമെങ്കിൽ സഹോദരൻ നൽകട്ടെ ‘ ; വിവാഹിതയായ സ്ത്രീകൾക്ക് ഉപദേശവുമായി ചിരാഗ് പാസ്വാൻ

India

” എന്റെ അനുഗ്രഹങ്ങൾ എന്റെ മകനോടൊപ്പമുണ്ട് ” ; തിരഞ്ഞെടുപ്പിലെ പടുകൂറ്റൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ചിരാഗ് പാസ്വാന്റെ അമ്മ റീന പാസ്വാൻ

India

അച്ഛനോളം പോന്ന മകൻ : രാഷ്‌ട്രീയ ചാതുര്യം ഇല്ലെന്ന് പറഞ്ഞ വിമർശകർക്ക് മുന്നിൽ നെഞ്ച് വിരിച്ച് ചിരാഗ് പാസ്വാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.