India

ഹനുമാന്‍ കൈന്‍ഡ് എന്ന പൊന്നാനിക്കാരന്‍ റാപ് ഗായകനൊപ്പം സമയം ചെലവിട്ട് മോദി;ജയ് ഹനുമാന്‍ ചൊല്ലി സൂരജ് ചെറുകാടിനെ ആലിംഗനം ചെയ്ത് പ്രധാനമന്ത്രി

Published by

ന്യൂയോര്‍ക്ക്: ഒരൊറ്റ ഗാനം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ തരംഗമായ, 1.8 കോടി പേര്‍ കണ്ട റാപ്പ് ഗാനത്തിനുടമയായ ഹനുമാന്‍ കൈന്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്ന പൊന്നാനിക്കാരനായ മലയാളി യുവാവ് ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍റില്‍ നടന്ന പരിപാടിയില്‍ മോദിയെ ആലിംഗനം ചെയ്തു. മോദിയുടെ യുഎസ് സന്ദര്‍ശനത്തിലാണ് ഹനുമാന്‍ കൈന്‍ഡും അതിഥിയായി എത്തിയത്. മോദി ഹനുമാന്‍ കൈന്‍ഡിനെ കണ്ട് ആശ്ലേഷിച്ചു. ഒപ്പം ‘ജയ് ഹനുമാന്‍’ എന്ന് മന്ത്രിക്കുകയും ചെയ്തു. ഈ പരിപാടിയില്‍ ഹനുമാന്‍ കൈന്‍ഡിന്റെ സംഗീത പരിപാടിയും അരങ്ങേറി. മലയാളി യുവാവിന് ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ നിന്നും ലഭിച്ച അംഗീകാരത്തില്‍ സൂരജ് ചെറുകാട് അങ്ങേയറ്റം ആഹ്ളാദവാന്‍.

മലയാളിയായ സൂരജ് ചെറുകാട് എന്ന ഗായകനാണ് ഹനുമാന്‍ കൈന്‍ഡ് എന്ന പേരില്‍ ലോകപ്രശസ്തനായത്. ഇന്ത്യയില്‍ മാത്രമല്ല ലോകത്താകകെ ഹനുമാന്‍കൈന്‍ഡിനെ കൊണ്ടാടുകയാണ്. മരണക്കിണറിന്റെ പശ്ചാത്തലത്തില്‍ ഒരു ഇംഗ്ലീഷ് ഗാനം പാടിയാണ് റാപ്പര്‍ ഹനുമാന്‍ കൈന്‍ഡ് ലോകത്തെ കീഴടക്കിയത്.

പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍റില്‍ കേള്‍വിക്കാരെ ഹരംകൊള്ളിച്ച് ഹനുമാന്‍ കൈന്‍ഡ് സംഗീതപരിപാടിയില്‍:

പൊന്നാനിക്കാരനാണ് സൂരജ് ചെറുകാട്. സൂരജാണ് ഗാനത്തിന് പിന്നില്‍. പാടിയതും അഭിനയിച്ചതും അദ്ദേഹം തന്നെയാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ഇപ്പോള്‍ ഈ ഗാനത്തിന് ആരാധകര്‍ ഏറെയാണ്. മൂന്നാഴ്‌ച്ച മുമ്പാണ് ഹനുമാന്‍കൈന്‍ഡിന്റെ ബിഗോ ഡോഗ്സ് പുറത്തിറങ്ങിയത്. യുട്യൂബില്‍ ഇത് വന്‍ തരംഗമായി മാറുകയായിരുന്നു. ഈ ഗാനരംഗത്തിലെ ദൃശ്യങ്ങളും ഹനുമാന്‍കൈന്‍ഡിന്റെ പ്രകടനവുമാണ് ഇത്രധികം തരംഗമാകാന്‍ ഈ ഗാനത്തെ സഹായിച്ചത്.

ഒറ്റ വീഡിയോ കൊണ്ട് അമേരിക്കന്‍ റാപ്പര്‍മാരുടെ നിരയിലാണ് ഹനുമാന്‍കൈന്‍ഡ് ഇടംപിച്ചിരിക്കുന്നത്. ബിഗ് ഡോഗ്സിന് പുറമെ, റഷ് അവര്‍, ജെംഗിസ്, ഗോ ടു സ്ലീപ് എന്നീ ഗാനങ്ങളും ഹിറ്റായി. ബിഗ് ഡോഗ്സിന് ഇതിനോടകം 1.8 കോടിയില്‍ അ ധികം കാഴ്‌ച്ചക്കാരാണ് ഈ വീഡിയോയ്‌ക്ക് ല ഭിച്ചിരിക്കുന്നത്. യുട്യൂബ് വീഡിയോയ്‌ക്ക് താഴെയുള്ള 60000ല്‍ അധികം കമന്‍റുകളില്‍ ഉസ്‌ബെക്കിസ്ഥാന്‍, ജപ്പാന്‍, മൊറോക്കോ തുടങ്ങി ലോകം മുഴുവനുമുള്ള ഹിപ് ഹോപ് പ്രേമികളുമുണ്ട്.

ഹനുമാന്‍കൈന്‍ഡ് വരികളെഴുതി സംഗീത പകര്‍ന്ന് ഈ ഗാനം വലിയ പ്രതീക്ഷകളില്ലാതെയാണ് യുട്യൂബിലെത്തിയത്. എന്നാല്‍ ലോകം മുഴുവന്‍ ഇരുകൈയ്യും നീട്ടി ഈ ഗാനത്തെ ഏറ്റെടുക്കുകയായിരുന്നു. സ്‌പോട്ടിഫൈയില്‍ രണ്ടായിരത്തില്‍ അധികം പ്ലേലിസ്റ്റുകളില്‍ ഈ ഗാനം ഇതിനോടകം ഉള്‍പ്പെട്ടിരിക്കുകയാണ്. സ്‌പോട്ടിഫൈയില്‍ തന്നെ 17 മില്യണില്‍ അധികം പ്ലേ ചെയ്തിട്ടുമുണ്ട്. ആപ്പിള്‍ മ്യൂസിക്കില്‍ 27 എഡിറ്റോറിയല്‍ പ്ലേലിസ്റ്റുകളിലും ബിഗ് ഡോഗ്‌സ് ഇടംപിടിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക