Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റെയില്‍പാളത്തില്‍ അപകടമുണ്ടാക്കാന്‍ പൊട്ടിത്തെറിയ്‌ക്കുതകുന്ന വസ്തുക്കള്‍ വെച്ചു; റെയില്‍വേ ജീവനക്കാര്‍ സബീര്‍ അറസ്റ്റില്‍;എന്‍ഐഎ രംഗത്ത്

റെയില്‍പാളത്തില്‍ വന്‍അപകടം സൃഷ്ടിക്കാന്‍ സ്ഫോടനമുണ്ടാക്കുന്ന വസ്തുക്കള്‍ പാളത്തില്‍ സ്ഥാപിച്ച റെയില്‍വേ ജീവനക്കാരന്‍ അറസ്റ്റില്‍. സാബീര്‍ എന്ന റെയില്‍വേ ജീവനക്കാരനെയാണ് പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2024, 08:31 pm IST
inIndia

ന്യൂദല്‍ഹി: റെയില്‍പാളത്തില്‍ വന്‍അപകടം സൃഷ്ടിക്കാന്‍ സ്ഫോടനമുണ്ടാക്കുന്ന വസ്തുക്കള്‍ പാളത്തില്‍ സ്ഥാപിച്ച റെയില്‍വേ ജീവനക്കാരന്‍ അറസ്റ്റില്‍. സാബീര്‍ എന്ന റെയില്‍വേ ജീവനക്കാരനെയാണ് പിടികൂടിയത്. ഡിറ്റൊനേറ്റര്‍ എന്ന് വിളിക്കപ്പെടുന്ന പൊട്ടിത്തെറിക്കുതകുന്ന പത്തോളം സ്ഫോടകവസ്തുക്കള്‍ ഇയാള്‍ ട്രാക്കില്‍ സ്ഥാപിച്ചിരുന്നു. ഈ വാര്‍ത്ത ഇന്ത്യയാകെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

എന്‍ഐഎ, തീവ്രവാദവിരുദ്ധ സ്ക്വാഡ്, റെയില്‍വേ പൊലീസ്, റെയില്‍വേ മന്ത്രാലയം എന്നിവര്‍ കേസ് അന്വേഷിക്കുന്നുണ്ട്. സെപ്തംബര്‍ 18നാണ് അട്ടിമറിയ്‌ക്കുള്ള ഗൂഢാലോചന നടന്നത്. കശ്മീരില്‍ നിന്നും കര്‍ണ്ണാടകയ്‌ക്ക് വരികയായിരുന്ന ആര്‍മി ട്രെയിന്‍ അട്ടിമറിക്കാനായിരുന്നു സാബീര്‍ ഗൂഡാലോചന നടത്തിയത്. ഇദ്ദേഹത്തിന്റെ ഗൂഢപദ്ധതിയനുസരിച്ച് സ്ഫോടനം നടന്നിരുന്നെങ്കില്‍ അത് വന്‍ അപകടം വരുത്തിവെച്ചേനെ.

ട്രാക്കില്‍ പന്തികേട് തോന്നിയ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. പിന്നീട് സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു.

ട്രെയിനപകടങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യയില്‍ വ്യാപകമായി ഗൂഢാലോചന നടക്കുന്നതായി തെളിവുകള്‍ സഹിതം വാര്‍ത്തകള്‍ ദിവസേന പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഓരോ മാസവും 40 കോടി ജനങ്ങള്‍ യാത്രയ്‌ക്കായി റെയില്‍വേയെ ആശ്രയിക്കുന്നതിനാല്‍ കൂടെക്കൂടെ അപകടങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥിതി ഭയാനകമാണ്.

പഞ്ചാബ്-ദല്‍ഹി ചരക്ക് തീവണ്ടി പാളം തെറ്റിക്കാന്‍ ശ്രമം
പഞ്ചാബിലെ ബതിന്‍ഡ-ദല്‍ഹി റെയില്‍പാളത്തില്‍ ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശേഷിയുള്ള ഇരുമ്പുദണ്ഡുകളാണ് കണ്ടെത്തിയത്. ബതിന്‍ഡയില്‍ നിന്നും ദല്‍ഹിയിലേക്ക് പോകുന്ന ചരക്ക് തീവണ്ടി പാളം തെറ്റിക്കാനായിരുന്നു ശ്രമം. ഒമ്പത് ഇരുമ്പുദണ്ഡുകളാണ് കണ്ടെത്തിയത്.

യുപിയിലെ റെയില്‍ട്രാക്കില്‍ 30 കിലോ ഭാരമുള്ള മരത്തടി

30 കിലോ ഭാരമുള്ള മരത്തടി റെയില്‍വേ ട്രാക്കില്‍ കൊണ്ടുവച്ച രണ്ടുപേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ട് ആഴ്ചകളേ ആകുന്നുള്ളൂ. ട്രെയിന്‍ പാളം തെറ്റിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. റെയില്‍ പാളങ്ങളില്‍ നിന്നും ട്രെയിനുകള്‍ക്ക് മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കുന്ന സാധനങ്ങള്‍ അടിക്കടി കണ്ടെത്തുകയാണ്.

ഇന്ത്യയില്‍ ട്രെയിന്‍ ജിഹാദോ?
ഇതിനിടെ, ഇക്കഴിഞ്ഞ ദിവസം ഇന്ത്യയിലെ ട്രെയിനുകള്‍ക്കുനേരെ ആക്രമണം നടത്താന്‍ കൊടുംഭീകരൻ ഫര്‍ഹത്തുള്ള ഘോരി ആഹ്വാനം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെയാണ് ട്രെയിന്‍ ജിഹാദ് എന്നത് ചില തീവ്രവാദി സംഘങ്ങളുടെ അജണ്ടയാണെന്ന വാര്‍ത്തയും പുറത്തുവരുന്നത്. ഇന്ത്യയില്‍ അതിഗൂഢമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളോട് ( സ്ലീപ്പര്‍ സെല്ലുകള്‍ ) ഇന്ത്യയില്‍ തീവണ്ടിയപകടങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്യുന്ന ഘോരിയുടെ വീഡിയോ പുറത്തുവന്നതോടെ രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ശ്രമിക്കുന്നു.

യുപിയില്‍ കാസ് ഗഞ്ച്-ഫാറൂഖാബാദ് പാസഞ്ചര്‍ ട്രെയിനിനെ പാളംതെറ്റിക്കാന്‍ ശ്രമം

ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ ഏതാനും ദിവസം മുന്‍പ് ട്രെയിന്‍ പാളം തെറ്റിക്കാനുള്ള അട്ടിമറിപ്രവര്‍ത്തനം നടന്നിരുന്നു. അതുവഴി കടന്നുവരുന്ന കാസ് ഗഞ്ച്-ഫാറൂഖാബാദ് പാസഞ്ചര്‍ ട്രെയിനിനെ പാളം തെറ്റിക്കുകയായിരുന്നു ലക്ഷ്യം. ഭട്ടാസയ്‌ക്കും ഷംസാബാദിനും ഇടയിലുള്ള പാളത്തില്‍ ഒരു കൂറ്റന്‍ മരത്തടി കൊണ്ടിട്ടത്. എന്നാല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റ് മരത്തടി കണ്ടതിനെ തുടര്‍ന്ന് എമര്‍ജന്‍സി ബ്രേക്ക് പിടിച്ച് വണ്ടി നിര്ത്തിയതിനാല്‍ വലിയൊരു അപകടം ഒഴിവായി. കുടിച്ചു ലക്കുകെട്ട രണ്ട് യുവാക്കളാണ് മരത്തടി ട്രാക്കില്‍ കൊണ്ടുവന്നിട്ടതെന്ന് പൊലീസ് സൂപ്രണ്ട് അലോക് പ്രിയദര്‍ശി പറയുന്നത്. ഒരു കര്‍ഷകനേതാവിന്റെ മകനായ ദിയോ സിങ്ങും അദ്ദേഹത്തിന്റെ കൂട്ടുകാരന്‍ മോഹന്‍കുമാറിനെയുമാണ് പൊലീസ് പിടികൂടിയത്. ഇവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 327(1) വകുപ്പു പ്രകാരവും 1989ലെ റെയില്‍വേ നിയമത്തിലെ 150ാം സെക്ഷന്‍ പ്രകാരവും കേസെടുത്തു. ഇരുവരെയും ജയിലില്‍ അയച്ചു. മദ്യലഹരിയില്‍ ചെയ്തതാണെന്ന് യുവാക്കല്‍ പൊലീസിനോട് സമ്മതിച്ചിരിക്കുന്നത്. ഏകദേശം. 30 കിലോഗ്രാം ഭാരമുള്ള മരത്തടിക്ക് 1.37 മീറ്റര്‍ നീളം 20 സെന്‍റിമീറ്റര്‍ വീതിയുമുണ്ട്.

സബര്‍മതി ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമം നടന്നതായി അശ്വിനി വൈഷ്ണവ്

സബര്‍മതി ട്രെയിന്‍ പാളം തെറ്റിക്കാന്‍ ഈയിടെ ശ്രമം നടന്നതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ വെളിപ്പെടുത്തിയിരുന്നു. വാരണസിയ്‌ക്കും അംദാബാദിനും ഇടയില്‍ പാളത്തില്‍ കട്ടികൂടിയ ഒരു വസ്തുവില്‍ സബര്‍മതി എക്സ് പ്രസ് ചെന്ന് ഇടിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും അശ്വിനിവൈഷ്ണവ് വെളിപ്പെടുത്തിയിരുന്നു. ട്രെയിനിന്റെ മുന്‍ഭാഗത്തിന് ഇടിയുടെ ആഘാതത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഭാഗ്യത്തിന് ആളപായം സംഭവിച്ചില്ലെന്ന് മാത്രം. ഇന്‍റലിജന്‍സ് ബ്യൂറോയും യുപി പൊലീസും ഇതിന്റെ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

വന്ദേഭാരതിനെ പാളം തെറ്റിക്കാനും ശ്രമം

കഴിഞ്ഞ ദിവസം വന്ദേഭാരത് ട്രെയിനിനെ പാളം തെറ്റിക്കാനുള്ള ഗൂഢാലോചന രാജസ്ഥാനിലെ പാലിയില്‍ നടന്നിരുന്നു. വന്ദേഭാരത് ഓടുന്ന ട്രാക്കില്‍ നിന്നും പാളം തെറ്റിക്കാന്‍ ശേഷിയുള്ള വലിയൊരു സിമന്‍റ് സ്ലാബാണ് കണ്ടെത്തിയത്. വന്ദേഭാരതിനെ പാളം തെറ്റിക്കാന്‍ ശേഷിയുള്ള വലിയ സിമന്‍റ് സ്ലാബില്‍ വന്ദേഭാരതിന്റെ എഞ്ചിന്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഏകദേശം എട്ട് മിനിറ്റോളമാണ് മുന്നോട്ട് നീങ്ങാനാകാതെ ഇടിച്ചുനിന്നശേഷമാണ് ട്രെയിന്‍ നിന്നത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനായില്ല.

Tags: KarnatakaNIAtrainjihadSabirarrestedRailwayemployeearrestedArmytrain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

India

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

Kerala

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

India

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.