കോട്ടയം: സിനിമയില്‍ പ്രശ്‌നങ്ങളില്ലെന്ന് അഭിപ്രായപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കെതിരെ ഒളിയമ്പുമായി ഡബ്ല്യുസിസി സ്ഥാപകാംഗവും സംവിധായികമായ അഞ്ജലി മേനോന്‍. സിനിമയില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന് പറയുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് അഞ്ജലി പറഞ്ഞു. കണ്ണടച്ച് ഇരുട്ടാക്കുമ്പോള്‍ മറ്റുള്ളവരും അതേ ഇരുട്ടില്‍ നിന്നോളണം എന്ന കല്‍പ്പനയാണോ അതോ യാഥാര്‍ത്ഥ്യം സമ്മതിക്കാനുള്ള വിഷമമാണോ അതൊന്നും ഒരു മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ അവര്‍ ആരായുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ മൗനത്തെ കൂട്ടുപിടിച്ചവരാണ് ഭൂരിഭാഗവും. എന്തെങ്കിലും മിണ്ടിയാല്‍ കുഴപ്പക്കാര്‍ എന്ന ഇമേജ് വരുമോ എന്നാണ് ഭയം. തന്നെ ബാധിക്കുന്നതല്ല എന്ന് ചിന്തിച്ച് മാറി നില്‍ക്കുന്നവര്‍ അവര്‍ക്ക് ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ മാത്രം സംസാരിക്കുന്നവരാണ് എന്നും അഞ്ജലി കുറ്റപ്പെടുത്തുന്നു.ഇന്‍ഡസ്ട്രിയയുടെയും ആരാധകരുടെയും ബഹുമാനം ഏറ്റുവാങ്ങുന്നവര്‍ക്ക് ഉത്തരവാദിത്വവുമുണ്ട് . സംസാരിക്കാതിരിക്കുന്ന ഓരോ വാക്കും പ്രശ്‌നക്കാര്‍ക്ക് വളമായി മാറുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
സിനിമ സെറ്റുകളില്‍ എല്ലാ തൊഴിലാളികള്‍ക്കും തുല്യനീതിയോ നിയമമോ കരാറോ ഇല്ല. അസംഘടിത മേഖലയില്‍ നിലനില്‍ക്കുന്ന അനധികൃത കമ്മീഷന്‍ ആരും നിയന്ത്രിക്കുന്നില്ല.മേലാളരും കീഴാളരും എന്ന പവര്‍ പൊളിറ്റിക്‌സ് പലയിടത്തും ഉണ്ട് എന്നും അവര്‍ സമ്മതിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക