മാദക സുന്ദരിയെന്ന വിശേഷണം സ്വന്തമാക്കിയ നടി സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് 28 വര്‍ഷം. 1996 ലായിരുന്നു തെന്നിന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ട് സില്‍ക്ക് സ്മിതയുടെ മരണ വാര്‍ത്ത വരുന്നത്. താമസിച്ചിരുന്ന വീടിനുള്ളില്‍ സ്മിത തൂങ്ങി മരിച്ച് നില്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന് നടിയുടെ ഓര്‍മ്മദിനത്തോട് അനുബന്ധിച്ച് സില്‍ക്കിനെ കുറിച്ചുള്ള കഥകളും പ്രചരിക്കുകയാണ്. നടി സ്വയം മരണം വരിച്ചതാണോ അതോ ഇതിന് പിന്നില്‍ ചതികളുണ്ടോ എന്ന ചോദ്യം ഇന്നും ഉയരുകയാണ്. ്അതിന് കാരണം അവസാന കാലത്ത് വിവാഹിതനായ ഒരു ഡോക്ടറുമായി സില്‍ക്കിനുണ്ടായ പ്രണയമായിരുന്നു.
അവസാന കാലത്ത് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഒരു ഡോക്ടര്‍ സ്മിതയുമായി പ്രണയം അഭിനയിച്ചിരുന്നു. അയാളും സില്‍ക്കും തമ്മില്‍ ലിവിങ് ടുഗതര്‍ റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നതായും പറയപ്പെടുന്നു. എന്നാല്‍ അയാളുടെ ലക്ഷ്യം പണവും തന്റെ ശരീരവും മാത്രമാണെന്ന് തിരിച്ചറിഞ്ഞ സ്മിത ആകെ തകര്‍ന്നു പോയി.
മാത്രമല്ല ഐറ്റം ഡാന്‍സില്‍ സ്മിതയെക്കാള്‍ പ്രായം കുറവും ഭംഗിയുമുള്ള കുട്ടികള്‍ കടന്നു വന്നതോടെ തന്റെ താരപദവിക്ക് കോട്ടം തട്ടുമെന്ന ഭയം സ്മിതക്ക് ഉണ്ടായിരുന്നു. ഇതിനിടയില്‍ രണ്ട് സിനിമകള്‍ നിര്‍മ്മിച്ച എങ്കിലും അത് വന്‍ പരാജയമായി. മൂന്നാമതൊരു പടവും കൂടി നിര്‍മ്മിച്ചു നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാം എന്ന് കരുതിയെങ്കിലും കോടിക്കണക്കിന് നഷ്ടത്തിലേക്ക് ആണ് നടി വീണത്.
ഈ സമയത്താണ് ഡോക്ടറുമായുള്ള അടുപ്പം സ്മിതയ്ക്ക് സാന്ത്വനമായത്. നടി അയാളെ ആത്മാര്‍ത്ഥമായി സ്നേഹിച്ചു. അവര്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. വീട് വാങ്ങിയത് പോലും അയാളുടെ പേരിലായിരുന്നു. എന്നാല്‍ പണത്തിന് വേണ്ടി തന്നെ അയാള്‍ ഉപയോഗിച്ചതാണെന്ന് തിരിച്ചറിഞ്ഞതോടെ നടി ഇയാളുമായി വേര്‍പിരിഞ്ഞു.
സ്മിതയുടെ മരണശേഷം ഒരു നോക്ക് കാണാന്‍ പോലും അദ്ദേഹം വന്നില്ല. മാത്രമല്ല സ്മിതയുടെ കാമുകന് എന്ന് അവകാശപ്പെടുന്ന ഡോക്ടര്‍ അവരുടെ പണവും സ്വത്തുക്കളും കൈവശപ്പെടുത്തിയ ശേഷം വകവരുത്തിയതാവാം എന്ന് ആരോപിക്കുന്നവരും ഉണ്ട്. നടിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഇനിയും തെളിയിക്കപ്പെടാത്തത് കൊണ്ട് ഇന്നും അവിവ്യക്തമായി തുടരുകയാണ് ഈ കഥകള്‍. വഞ്ചിക്കപ്പെട്ട സ്മിത സ്വയം ജീവിതം അവസാനിപ്പിച്ചത് ആകാനാണ് സാധ്യതയെന്ന് നടി അനുരാധ അടക്കമുള്ളവര്‍ വിശ്വസിക്കുന്നു.
ഒരു ദിവസം കാലത്ത് തൂങ്ങിമരിച്ച നിലയില്‍ സ്മിതയെ കണ്ടെത്തുകയായിരുന്നു. അത് തൂങ്ങിമരിച്ചതാണോ കൊന്നുകെട്ടി തൂക്കിയതാണോ എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നു. അതൊരു ആത്മഹത്യ ആയിരുന്നു എന്ന് വിശ്വസിക്കാനാണ് പലരും ശ്രമിക്കുന്നത്.
സില്‍ക്ക് സ്മിത അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ കാലുകുത്താന്‍ ഇടമില്ലാതെ ആളുകള്‍ തടിച്ചു കൂടാറുണ്ട്. അതുപോലെ സ്മിതയുടെ മരണം സ്ഥിരീകരിച്ച ശേഷം ആശുപത്രിയില്‍ ആള്‍ക്കൂട്ടം ഉണ്ടാവുമെന്ന് കരുതിയെങ്കില്‍ അവിടം വിജനമായിരുന്നു. സ്മിതയുടെ പെട്ടെന്നുള്ള മരണം ആരും ചര്‍ച്ച ചെയ്തില്ല.
സാധാരണ താരങ്ങള്‍ മരിച്ചാലും പരിധിവിട്ട ദുഃഖപ്രകടനങ്ങള്‍ മദ്രാസില്‍ പതിവാണ്. എന്നാല്‍ സ്മിതയുടെ ചേതനയേറ്റ രൂപത്തിന് മുന്നില്‍ ആരും ഉറക്കമൊഴിഞ്ഞില്ല. നടി ഏകയായി ആശുപത്രിയില്‍ കിടന്നു. സ്മിതയുടെ മരണവിവരം അറിഞ്ഞ അവസാനമായി കാണാന്‍ ആശുപത്രിയില്‍ എത്തിയ നടി അനുരാധ കണ്ടത് ആരും ഏറ്റുവാങ്ങാന്‍ ഇല്ലാതെ വെളുത്ത തുണിയില്‍ പൊതിഞ്ഞ് അനാഥ ശരീരമായി രായപുരം ഗവണ്മെന്റ് ഹോസ്പിറ്റലില്‍ കിടക്കുന്ന സ്മിതയെയാണ്.
പ്രേക്ഷകരെ സംബന്ധിച്ച് സ്മിത ഒരു നടിയായിരുന്നില്ല. മാദക ഭംഗിയുള്ള ആ ശരീരത്തില്‍ ആയിരുന്നു എല്ലാവരുടെയും കണ്ണ്. ഒരു മാംസ കഷണം എന്നതിനപ്പുറം ആരും തന്നെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നില്ലെന്ന് തിരിച്ചറിവ് നടിയ്ക്ക് ഉണ്ടായിരുന്നു. നടിയുടെ ശരീരം വിറ്റ് കാശാക്കിയ നിര്‍മ്മാതാക്കള്‍ പോലും അവസാനമായി അവരെ കാണാനോ ഒരു പുഷ്പചക്ര അര്‍പ്പിക്കാനോ വന്നില്ല. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയപ്പെട്ട ഒരു സെറ്റ് പ്രോപ്പര്‍ട്ടി മാത്രമായി സില്‍ക്ക് സ്മിത മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: