കോട്ടയം : ഞാന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ഭരിക്കുന്ന കേരളത്തിലും കറുത്തവനും വെളുത്തവനും എന്ന പേരില്‍ കടുത്ത വിവേചനം നേരിടുന്നുവെന്ന് നര്ത്തകന് ഡോ. ആര്‍എല്‍വി രാമകൃഷ്ണന്. മോഹിനിയാട്ടരംഗത്ത് ആണുങ്ങള് വേണ്ടെന്ന് തിരുവനന്തപുരത്തെ ചില കുലപതികള്‍ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറെ നാളുകളായി അനുഭവിക്കുന്ന വിഷമമാണിത്. എംഎയ്ക്കും, എംഫില്ലിനും ഒന്നാം റാങ്കും പിഎച്ച്ഡിയും 15 വര്‍ഷത്തെ അധ്യാപന പരിചയമുണ്ടായിട്ടും പ്രൊഫസറായി എന്നെ പരിഗണിച്ചില്ലെന്നും കോട്ടയത്ത് ഭാരതീയ വേലന്‍ സൊസൈറ്റി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള കലാസന്ധ്യ ഉദ്ഘാടനം ചെയ്യവെ രാമകൃഷ്ണന് പറഞ്ഞു.
പട്ടികജാതി പട്ടികവര്‍ഗ്ഗ നയം പ്രഖ്യാപിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് ബിവിഎസ് സുവര്‍ണ്ണ ജൂബിലി സമ്മേളനം ആവശ്യപ്പെട്ടു. സൊസൈറ്റി സംസ്ഥാന പ്രസിഡണ്ടായി രാജീവ് നെല്ലിക്കുന്നേലിനെയും ജനറല്‍ സെക്രട്ടറിയായി സുരേഷ് മയിലാട്ടുപാറയെയും തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: