തിരുവനന്തപുരം: കൊച്ചി ബിനാലെ ഫൗണ്ടേഷന് (കെബിഎഫ്)ചെയര്‍പേഴ്സണായി മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണുവിനെ നിയമിച്ചു. ഹോണററി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാമെന്ന് വി.വേണു ട്രസ്റ്റിനെ അറിയിച്ച പശ്ചാത്തലത്തിലാണ് നിയമനം.
ഈ മാസം 21 മുതലാണ് നിയമനമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന് ട്രസ്റ്റിയും കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റുമായ ബോസ് കൃഷ്ണമാചാരി അറിയിച്ചു.1990 ലാണ് ഡോ. വേണു ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ എത്തിയത്.
ന്യൂഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തിന്റെ മുന്‍ ഡയറക്ടര്‍ ജനറലെന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ. വി.വേണുവിന്റെ ഭാര്യ ശാരദാ മുരളീധരനാണ് കേരളത്തിലെ നിലവിലെ ചീഫ് സെക്രട്ടറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: