തിരുവനന്തപുരം: ഭൂപരിഷ്കരണം പല കുടുംബങ്ങളേയും തകര്‍ത്തെന്നും കേരളത്തില്‍ കൃഷി ഇല്ലാതായെന്നും ഭൂപരിഷ്കരണം മൂലം കൃഷിക്കുണ്ടായ തിരിച്ചടി അതിന് നേതൃത്വം നല്കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിലയിരുത്തണമെന്നും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍തമ്പി. ഒരു പ്രമുഖ പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ശ്രീകുമാരന്‍ തമ്പി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തിയ ഭൂപരിഷ്കരണത്തെ വിമര്‍ശിക്കുന്നത്.
ഭൂപരിഷ്കരണം മൂലം യഥാര്‍ത്ഥ ജന്മിമാരില് നിന്നും യഥാര്‍ത്ഥ കര്‍ഷകരിലേക്ക് കൃഷിഭൂമി എത്തിയെങ്കിലും അവര്‍ അത് നിലനിര്‍ത്തിയില്ല. പിന്നാലെ എത്തിയ ഗള്‍ഫ് പണത്തിന് പിറകെ അവരും പോയി. തുടര്‍ച്ചയായ തൊഴിലാളിസമരങ്ങളും കൂലിവര്‍ധനയും മൂലം ആദായം കുറഞ്ഞതാകാം ഇതിന് ഒരു കാരണം. കൃഷി ഭൂമി തുണ്ടുകളായതോടെ ഉപജീവനത്തിന് മറ്റുമാര്ഗ്ഗങ്ങള് തേടാന്‍ അവരും നിര്‍ബന്ധിതരായി. അതായത് ഭൂപരിഷ്കരണം നടത്തിയിട്ടും കൃഷി കേരളത്തില്‍ വളര്‍ന്നില്ല. അതാത് ജന്മിത്വം മാറി യഥാര്‍ത്ഥ കര്‍ഷകരിലേക്ക് കൃഷി ഭൂമി എത്തിയിട്ടും അത് കൃഷിയ്ക്ക് സഹായകരമായില്ല. – ഭൂപരിഷ്കരണത്തിനെതിരെ വിമര്‍ശനമുയര്‍ത്തി ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെടുന്നു.
3000 പറ നെല്ല് പാട്ടം കിട്ടുന്ന നിലം അമ്മയ്ക്കുണ്ടായിരുന്നു. അച്ഛന് ജന്മിയായിരുന്നു. കൃഷി ചെയ്ത് ജന്മിയാകാനാണ് അച്ഛന് ശ്രീകുമാരന്‍തമ്പിയെ ഉപദേശിച്ചിരുന്നത്. എന്നാല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭൂപരിഷ്കരണം നടപ്പാക്കിയതോടെ ചിത്രം മാറി. തറവാട്ടുവക സ്ഥലം നഷ്ടമായി. തറവാട്ടുവകയുണ്ടായിരുന്ന അല്പം വിരിപ്പുസ്ഥലം നഷ്ടമായി. തറവാട് ഉള്‍പ്പെടെ ബാക്കിയുണ്ടായിരുന്ന വസ്തുക്കളും അന്യാധീനമായി. അങ്ങിനെ ശ്രീകുമാരന്‍ തമ്പി ഭൂപരിഷ്കരണത്തിന് ശേഷം വെറും അഞ്ച് സെന്റുള്ള ജന്മിയായി മാറി.
കേരളത്തിലെ ഭൂപരിഷ്കരണത്തിന്റെ ഗുണഭോക്താക്കളാകാന്‍ ഹിന്ദുക്കള്‍ക്ക് കഴിഞ്ഞില്ലെന്നതിന്റെ വിളംബരം തന്നെയാണ് ശ്രീകുമാരന്‍തമ്പിയുടെ ഈ വാക്കുകള്‍. ഹിന്ദുവിന് മേല്‍ക്കോയ്മ ഉണ്ടായിരുന്ന പരമ്പരാഗത കാര്‍ഷിക മേഖല ഭൂപരിഷ്കരണത്തോടെ തകരുകയായിരുന്നു. തോട്ടവിള കൃഷി ചെയ്തിരുന്ന ഭൂമിയെ ഭൂപരിഷ്കരണത്തിന്റെ പരിധിയില്‍ നിന്നും മാറ്റിയതോടെ ന്യൂനപക്ഷങ്ങള്‍ക്ക് അത് ഗുണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: