ന്യൂഡൽഹി ; രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറിക്ക് ശ്രമം. പഞ്ചാബിലെ ബതിൻഡ– ഡൽഹി റെയിൽപാളത്തിൽ ഇരുമ്പുദണ്ഡുകൾ കണ്ടെത്തി. പുലർച്ചെയോടെയാണ് പാളത്തിൽ ഇരുമ്പുദണ്ഡുകൾ കണ്ടെത്തിയത്. ബതിൻഡയിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന ഗുഡ്‌സ് ട്രെയിനായിരുന്നു അട്ടിമറിക്കാൻ ശ്രമിച്ചത്. ഒമ്പത് കമ്പികളാണ് ട്രാക്കിൽ നിന്ന് കണ്ടെത്തിയത്. റെയിൽവേ പോലീസ് കേസ് രജിസ്റ്റർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇത്തരത്തിൽ സെപ്റ്റംബർ മാസത്തിൽ ട്രാക്കിൽ തടസം സൃഷ്ടിച്ച് ട്രെയിൻ അട്ടിമറിക്ക് ശ്രമം നടത്തിയത് അഞ്ച് തവണയാണ്.ഇന്നലെ കാൺപൂരിലെ റെയിൽവേ ട്രാക്കിൽ ഗ്യാസ് സിലിണ്ടർ സ്ഥാപിച്ചാണ് പാളം തെറ്റിക്കാൻ ശ്രമിച്ചത്. ഡൽഹി-ഹൗറ റെയിൽപാതയിൽ പ്രേംപൂർ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്.
മധ്യപ്രദേശിലും ട്രെയിൻ അട്ടിമറി നടന്നു. ജമ്മു കശ്മീരിലേക്ക് സൈനികരുമായി പോയ പ്രത്യേക ട്രെയിനായിരുന്നു ലക്ഷ്യം. എന്നാൽ പാളത്തിൽ സ്ഥാപിച്ചത് ഡിറ്റണേറ്റുകളായിരുന്നു. സഗ്ഫാത റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു 10 ഡിറ്റണേറ്റുകൾ കണ്ടെത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: