കൊച്ചി: സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന് ഓഫ് കേരള(എസ്ഡബ്ല്യുഎകെ) സംസ്ഥാന പ്രസിഡന്റായി ജോര്‍ഫിന്‍ പെട്ടയും ജന. സെക്രട്ടറിയായി കെ.എ. സിയാവുദ്ദീനും ട്രഷറര്‍ ആയി കെ.എം ഹനീഫ(കോഴിക്കോട്) യേയും തെരഞ്ഞെടുത്തു.
സാജു മൂലന്‍സ്, വി. മുസ്തഫ കോഴിക്കോട് (വൈസ് പ്രസിഡന്റുമാര്‍), ഡെന്നീസ് ജോസഫ് കോട്ടയം, ഷബീബ് റഹ്മാന് മലപ്പുറം (ജോയിന്റ് സെക്രട്ടറിമാര്‍), ഷയീസ് റോയല്‍ ഒറ്റപ്പാലം(പര്‍ച്ചേസ് കമ്മിറ്റി കണ്‍വീനര്‍) എന്നിവര്‍ സഹഭാരവാഹികളായി 24 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും എറണാകുളത്ത് നടന്ന സമ്മേളനത്തില്‍ തെരഞ്ഞെടുത്തു. അജ്മല്‍, നാസര്‍ എന്നിവര്‍ തെദരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കി. സംസ്ഥാന പ്രസിഡന്റ് ജോര്‍ഫിന്‍ പെട്ട സമ്മേളനത്തില്‍ അധ്യക്ഷനായി. തിരുവനന്തപുരം മുതല്‍ കാസര്കോഡുവരെയുള്ള നാലായിരത്തിലധികം വരുന്ന സൂപ്പര്‍ മാര്‍ക്കറ്റ് ഉടമകള്‍ അസോസിയേഷനില്‍ അംഗങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: