ശ്രീനഗർ ; പാകിസ്ഥാൻ രോഷാകുലരാകുമെന്ന ഭയം കൊണ്ടാണ് യുപിഎ സർക്കാർ ഷഹ്പൂർകണ്ടി പദ്ധതിയിൽ തൊടാത്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ . ജമ്മു കശ്മീരിലെ ബർനായിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
വെള്ളം നമ്മുടേതാണ്, പ്രദേശം നമ്മുടേതാണ്, അണക്കെട്ട് നമ്മുടേതാണ്, പാകിസ്ഥാന്റെ അപ്രീതിയിൽ അവർ ആശങ്കാകുലരായിരുന്നു. എന്നാൽ ഇന്ന് ഷഹ്പൂർകണ്ടി പദ്ധതിയുടെ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ജമ്മുവിലെ ഓരോ കോണിലും വെള്ളം എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും നദ്ദ പറഞ്ഞു. അബ്ദുള്ള കുടുംബവും മുഫ്തി കുടുംബവും നെഹ്‌റു കുടുംബവും കശ്മീരിന് ദോഷം വരുത്തിയെന്നും നദ്ദ പറഞ്ഞു. ഈ കുടുംബങ്ങൾ നുണക്കഥ സൃഷ്ടിച്ച് അഴിമതി നടത്തി. 1990ലെ നാളുകൾ വീണ്ടും വരണമെന്ന് അവർ ആഗ്രഹിക്കുന്നു.
അതിർത്തിയിൽ വീണ്ടും ബിസിനസ് തുടങ്ങുമെന്ന് അവർ പറയുന്നു. വ്യാപാരത്തിന്റെ പേരിൽ എൽഒസിയിൽ നിന്നാണ് ഭീകരതയാണ് വരുന്നത് . നാഷണൽ കോൺഫറൻസിനും കോൺഗ്രസിനും പാകിസ്ഥാൻ പ്രതിരോധ മന്ത്രി സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ കോൺഫറൻസും കോൺഗ്രസുമാണ് ഇന്ത്യയിൽ ഞങ്ങളുടെ അജണ്ട നടത്തുന്നതെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി തന്നെയാണ് പറഞ്ഞത്.
പിഎം കിസാന് കീഴിൽ കർഷകർക്ക് നൽകുന്ന 6,000 രൂപ വാർഷിക ധനസഹായം 10,000 രൂപയായി ഉയർത്തുമെന്നും നദ്ദ പറഞ്ഞു. പണ്ഡിറ്റ് പ്രേംനാഥ് ദോഗ്ര പദ്ധതി പ്രകാരം 5 ലക്ഷം യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അടൽ ആവാസ് യോജന പ്രകാരം ഭൂരഹിതർക്ക് 5 മാർല ഭൂമി സൗജന്യമായി നൽകും. ക്ഷേത്രങ്ങളുടെ പുനർനിർമ്മാണത്തിനും പുനരുദ്ധാരണത്തിനും സാമ്പത്തിക സഹായം നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: