ദോഹ ; ബെയ്‌റൂട്ടിൽ നിന്ന് ലെബനനിലേക്കുള്ള എല്ലാ വിമാനങ്ങളിലും പേജറുകൾ കൊണ്ടുപോകുന്നത് ഖത്തർ എയർവേയ്‌സ് നിരോധിച്ചു.വാക്കി ടോക്കികൾക്കും നിരോധനം ഉണ്ട്.ലെബനനിലെ മൂന്ന് പ്രദേശങ്ങളിൽ വോക്കി-ടോക്കികളിലും ഹാൻഡ്‌ഹെൽഡ് റേഡിയോകളിലും പേജർ സെറ്റുകളിലും സ്‌ഫോടനങ്ങൾ നടന്നതിനെ തുടർന്നാണ് എയർലൈൻസിന്റെ ഈ തീരുമാനം.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരും.
ഇറാന്റെ പിന്തുണയുള്ള സായുധ സംഘടനയായ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലബനനിലും സിറിയയിലും വിവിധ സ്ഥലങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ മൂവായിരത്തോളം പേജറുകൾ പൊട്ടിത്തെറിച്ചെന്നാണ് റിപ്പോർട്ട്.
പേജറുകളിലും വോക്കി ടോക്കികളിലും സോളർ ബാറ്ററികളിലും കാർ ബാറ്ററികളിലുമായിരുന്നു സ്ഫോടനം ഉണ്ടായത്.സ്ഫോടനങ്ങളിൽ 25 പേരാണ് കൊല്ലപ്പെട്ടത്. 600ഓളം പേർക്ക് പരുക്കേറ്റു. സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ സംശയകരമായ ഇലക്ട്രോണിക് ഉപകരണങ്ങൾ ലബനൻ സൈന്യം നശിപ്പിച്ചു തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: